Asianet News MalayalamAsianet News Malayalam

സമ്മര്‍ദ്ദത്തില്‍ തകരില്ല, ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലില്‍ സെക്‌സ് ആവാം'; ഒളിംപിക് അത്‌ലറ്റുകള്‍ക്ക് നിര്‍മ്മാതാക്കളുടെ ഉറപ്പ്‌

നിരവധി പരീക്ഷണങ്ങള്‍ക്ക ശേഷമാണ് കട്ടിലുകള്‍ തയാറാക്കിയിരിക്കുന്നത് എന്നാണ് നിര്‍മാതാക്കളായ എയര്‍വീവ് പറയുന്നത്. 200 കിലോ വരെ ഭാരം വഹിക്കാന്‍ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ക്കാവുമെന്നും ഭാരമേറിയ വസ്തുക്കള്‍ കട്ടിലിലേക്കിട്ട് പരീക്ഷിച്ചതാണെന്നും എയര്‍വീവ് അവകാശപ്പെടുന്നു

Olympic athletes assured recycled beds won't collapse during sex
Author
Tokyo, First Published Jan 10, 2020, 6:25 PM IST

ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് ഗ്രീന്‍ ഒളിംപിക്സായിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ഉപയോഗശൂന്യമായ മൊബൈല്‍, ചെറുവൈദ്യുത വസ്തുക്കള്‍ എന്നിവയില്‍ നിന്ന് പുനര്‍നിര്‍മിച്ചവയാണ് ഇത്തവണത്തെ ഒളിംപിക്സ് മെഡലുകള്‍. ഇതിന് പിന്നാലെ കാര്‍ഡ് ബോര്‍ഡ് ബോക്സുകള്‍ കൊണ്ട് അത്‌ലറ്റക്കുകള്‍ക്കുള്ള  കട്ടിലും സംഘാടകര്‍ തയാറാക്കിയിട്ടുണ്ട്.

കട്ടിലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കായികതാരങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന പ്രധാന ആശങ്ക കാര്‍ഡ് ബോര്‍ഡ് കട്ടിലില്‍ സെക്സ് ചെയ്യാന്‍ പറ്റുമോ എന്നതായിരുന്നു. ഓസ്ട്രേലിയന്‍ ബാസ്കറ്റ് ബോള്‍ താരം അന്‍ഡ്ര്യു ബൗട്ട് ആയിരുന്നു ആശങ്കയറിയിച്ച് ആദ്യം രംഗത്തെത്തിയത്. ഒളിംപിക്സ് തീരുന്നതുവരെയും കായികതാരങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ആയിരക്കണക്കിന് കോണ്ടങ്ങള്‍ തീരുന്നതുവരെയും കട്ടിലുകള്‍ നില്‍ക്കുമോ എന്നായിരുന്നു ബൗട്ടിന്റെ സംശയം.

എന്നാല്‍ കട്ടില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ടാണെങ്കിലും സെക്സ് ആവാമെന്ന് ഉറപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. നിരവധി പരീക്ഷണങ്ങള്‍ക്ക ശേഷമാണ് കട്ടിലുകള്‍ തയാറാക്കിയിരിക്കുന്നത് എന്നാണ് നിര്‍മാതാക്കളായ എയര്‍വീവ് പറയുന്നത്. 200 കിലോ വരെ ഭാരം വഹിക്കാന്‍ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ക്കാവുമെന്നും ഭാരമേറിയ വസ്തുക്കള്‍ കട്ടിലിലേക്കിട്ട് പരീക്ഷിച്ചതാണെന്നും എയര്‍വീവ് അവകാശപ്പെടുന്നു. രണ്ട് പേരെ വഹിക്കാന്‍ കട്ടിലിന് കഴിയുമെന്നും നിര്‍മാതാക്കള്‍ ഉറപ്പു നല്‍കി. കായികതാരങ്ങള്‍ക്കായി ഒളിംപിക്സ് വില്ലേജില്‍ 18000 കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് ഒരുക്കുന്നത്.

Follow Us:
Download App:
  • android
  • ios