Asianet News MalayalamAsianet News Malayalam

കായിക താരങ്ങള്‍ തമ്മിലുള്ള സെക്സ് ഒഴിവാക്കാന്‍ 'കട്ടില്‍' ഐഡിയയുമായി ടോക്യോ ഒളിംപിക്സ് സംഘാടകര്‍

ഒളിംപിക്സ് വില്ലേജില്‍ കായിക താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാനാണ് സംഘാടകരുടെ പുതിയ ശ്രമം. അതിനായി അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴി‌ഞ്ഞു. 

Olympics 2020 Tokyo Anti sex beds at Games village
Author
Tokyo, First Published Jul 18, 2021, 10:23 AM IST

ടോക്യോ: ഒളിംപിക്സ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ നേരിട്ട് വേണം ലോകത്തിലെ ഏറ്റവും വലിയ കായിക മഹാമഹം ടോക്യോയില്‍ നടത്താന്‍. അതിനാല്‍ തന്നെ ഏത് അറ്റംവരെ പോയാലും കടുത്ത നിയന്ത്രണങ്ങളാണ് സംഘാടകര്‍ നടത്തിയിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന കായിക താരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുക എന്നതാണ് ഒരു പ്രധാന കാര്യം. അതിനായി പല സജ്ജീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഒളിംപിക്സ് വില്ലേജില്‍ കായിക താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാനാണ് സംഘാടകരുടെ പുതിയ ശ്രമം. അതിനായി അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴി‌ഞ്ഞു. ഇത്തവണ ഒളിംപിക്സ് വില്ലേജിലെ മുറികളിലെ കട്ടിലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പരമാവധി ഒരാളുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന രീതിയിലാണ് കട്ടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍വീവ് എന്ന കമ്പനിയാണ് പുനരുപയോഗം സാധ്യമാകുന്ന കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് ഈ കട്ടിലുകളുടെ നിര്‍മ്മാണം നടത്തിയത്. 

ഒരാള്‍ക്ക് സുഖമായി ഇതില്‍ കിടക്കാം, പക്ഷെ ഭാരം കൂടിയാല്‍ ചിലപ്പോള്‍ അത് താഴെപ്പതിക്കും. 18,000 ഇത്തരം കട്ടിലും ബെഡ്ഡുമാണ് ഒരുക്കിയിരിക്കുന്നത്. പരമാവധി 200 കിലോ താങ്ങുവാന്‍ ശേഷിയുള്ളതാണ് കട്ടിലും കിടക്കയും ഉള്‍പ്പെടുന്ന ഈ സംവിധാനം. പക്ഷെ ഇതുകൊണ്ടൊന്നും കായിക താരങ്ങളെ തടയാന്‍ സാധിക്കില്ലെന്ന് അറിയുന്ന അധികൃതര്‍ പതിവുപോലെ കോണ്ടം വിതരണവും നടത്തുന്നുണ്ടെങ്കിലും. പരമാവധി തമ്മിലുള്ള അടുത്തിടപഴകല്‍ ഒഴിവാക്കണം എന്നാണ് പ്രോട്ടോക്കോള്‍. കോണ്ടം വിതരണം ഒരു ബോധവത്കരണമായി എടുക്കണമെന്നാണ് സംഘാടകര്‍ കായികതാരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. 

നേരത്തെ തന്നെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒളിംപിക്സ് മത്സരങ്ങളില്‍ നിന്നും കാണികളെ ഒഴിവാക്കിയിരുന്നു. ഒളിംപിക്സ ചരിത്രത്തില്‍ ആദ്യമായാണ് കാണികള്‍ പൂര്‍ണ്ണമായും ഒഴിവാക്കാപ്പെട്ട് കായിക മേള നടക്കുന്നത്. അതിനൊപ്പം തന്നെ ഇത്തവണ മെഡലുകള്‍ കഴുത്തില്‍ അണിയിക്കുന്ന പതിവും ഉണ്ടാകില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Read More: കൊവിഡ് ആശങ്ക മുറുകുന്നു; ഒളിംപിക്‌ വില്ലേജില്‍ രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ്

അതേ സമയം കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ഒളിംപിക്സ് വേദിയായ ടോക്യോയില്‍ ആരോഗ്യ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാനീസ് സര്‍ക്കാര്‍. ജൂലൈ 12 മുതല്‍ തുടങ്ങിയ അടിയന്തരാവസ്ഥ ഒക്ടോബര്‍വരെ തുടര്‍ന്നേക്കും. 1000ത്തിന് മുകളിലാണ് ടോക്യോയിലെ പ്രതിദിന കൊവിഡ് കേസുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios