നഗ്നനായി ഓടി വിജയിച്ച താരത്തിന്‍റെ കഥയും ഒളിമ്പിക്സില്‍ ഉണ്ട്.

കായിക ലോകത്തിന്‍റെ കണ്ണ് പാരീസിലേക്കാണ്. ഇനി അധിക നാളില്ല ഒളിമ്പിക്സിന് തുടക്കം കുറിക്കാൻ. ജൂലൈ 26നാണ് ഒളിമ്പിക്സിന് തുടക്കമാകുക. ഓടിയും ചാടിയും എറിഞ്ഞുമെല്ലാം ലോക താരങ്ങൾ ആവേശക്കാഴ്ചകളൊരുക്കുമ്പോള്‍ പുത്തൻ ചാമ്പ്യൻമാരും പിറവിയെടുക്കും. വൻ വീഴ്ചകള്‍ക്കും പാരീസ് സാക്ഷിയായേക്കാം. അങ്ങനെ പാരീസ് വിജയ പരാജയങ്ങളുടെ കഥകള്‍ ചരിത്രത്തിലേക്ക് ചേര്‍ക്കും. ഒളിമ്പിക്സിന് പാരീസ് ഒരുങ്ങുമ്പോള്‍ ചരിത്ര കഥകളിലെ കൗതുകങ്ങളുമായെത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും.

ഒളിമ്പിക്സെന്നത് ഐതിഹ്യങ്ങളും ഇഴചേര്‍ന്നുള്ളതാണ്. ചരിത്രത്തിന്‍റെ പര്യവേക്ഷണങ്ങളില്‍ തെളിഞ്ഞതിനും രേഖപ്പെടുത്തിയതിനുമപ്പുറം കഥകളും ഒളിമ്പിക്സിന്‍റേതായി പ്രചരിക്കുന്നു. ഗ്രീക്ക് പുരാണവുമായി ചേര്‍ന്നു നില്‍ക്കുന്ന കഥകളാണ് അവ. ഒളിമ്പിക്സിന്‍റെ ഐതിഹ്യങ്ങളില്‍ പ്രധാനം സീയൂസും മകൻ ഹെരാക്കിള്‍സുമാണ്.

വിവാഹിതകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഒളിമ്പിക്സ്; സമ്മാനം കാട്ടൊലിവിന്‍റെ കിരീടം

ഹെരാക്കിള്‍സും സിയൂസുമാണ് ഒളിമ്പിക്സിന്‍റെ ഉപജ്ഞാതാക്കളെന്ന് പറയുന്നതിനാണ് കൂടുതല്‍ പ്രചാരവും. ക്രോണസിനെ പരാജയപ്പെടുത്തി സ്വര്‍ഗത്തിന്റെ അധിപനായതിനെ തുടര്‍ന്ന് അതിന്റെ ഓര്‍മയ്‍ക്കാണ് സിയൂസ് ഒളിമ്പിക്സ് തുടങ്ങിയത് എന്നാണ് ഐതിഹ്യം. ഒലിവ് ചില്ലകളാലുളള കിരീടമായിരുന്നു സമ്മാനം. ഒളിമ്പിക്സെന്ന പേര് ഉപയോഗിച്ചതും വിജയിയായതും ആദ്യം ഹെരാക്കിള്‍സാണത്രേ. സിയൂസ് നടത്തിയ ഓട്ട മത്സരത്തില്‍ സഹോദരങ്ങളെ പരാജയപ്പെടുത്തി ഹെരാക്കിള്‍സ് വിജയിയാകുകയും ചെയ്തിരുന്നു. പണ്ട് ഒളിമ്പിക്സ് ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായിട്ടാണ് നടത്തിപ്പോന്നത്. ഹെരാക്കിള്‍സാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നാല് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഒരു സമ്പ്രദായമുണ്ടാക്കിയതത്രേ.

മലയാളികളുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടി, ഒടുവില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം

നഗ്നനായി ഓടി വിജയിച്ച താരത്തിന്‍റെ കഥയും ഒളിമ്പിക്സില്‍ ഉണ്ട്. നഗ്നനായി ഓടി എത്തി ഒളിമ്പിക്സില്‍ ആദ്യമായി വിജയിയായത് ഒര്‍സിപ്പോസ് ആണ് എന്നൊരു കഥയും പ്രചരിക്കുന്നുണ്ട്. ഗ്രീസിന്‍റെ തലസ്ഥാനമായ ഏഥന്‍സിലെ പ്രാന്തപ്രദേശമായ മേഗരയില്‍ നിന്നുള്ള ഒര്‍സിപ്പോസ് 720 ബി സിയിലാണ് നഗ്നനായി ഓടിയത്. ഓട്ടത്തിനിടയില്‍ ഒര്‍സിപ്പോസിന്‍റെ 'വസ്‍ത്രം' ഊരിപ്പോകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക