Asianet News MalayalamAsianet News Malayalam

രാജ്യസഭാ പ്രവേശനത്തിന് മുമ്പെ റെയില്‍വെ ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് ഉഷ

പാലക്കാട് ഡിവിഷണൽ ഓഫീസിൽ ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. ഡിവിഷണൽ റയിൽവെ മാനേജർ ത്രി ലോക് കോത്താരിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ  ഉഷയ്ക്ക് യാത്രയയപ്പ് നൽകി. 1986ലാണ് ഉഷ റെയിൽവെയിൽ നിയമിതയായത്.

P T Usha opt VRS from Indian Railway
Author
Palakkad, First Published Jul 6, 2022, 9:22 PM IST

പാലക്കാട്: രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നതിന് തൊട്ടു മുമ്പ് റെയിൽവെയിലെ ഉദ്യോഗത്തില്‍ നിന്ന് സ്വയം വിരമിച്ച്(വിആര്‍എസ്) എടുത്ത് പി.ടി ഉഷ. റെയില്‍വെ സര്‍വീസില്‍ നിന്ന് വിരമിക്കാൻ രണ്ടു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് 58കാരിയായ ഉഷ വി ആർ എസ്. എടുത്ത് രാജ്യസഭയിലേക്ക് പോകുന്നത്.

പാലക്കാട് ഡിവിഷണൽ ഓഫീസിൽ ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. ഡിവിഷണൽ റയിൽവെ മാനേജർ ത്രി ലോക് കോത്താരിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ  ഉഷയ്ക്ക് യാത്രയയപ്പ് നൽകി. 1986ലാണ് ഉഷ റെയിൽവെയിൽ നിയമിതയായത്.

കേരളത്തിന്‍റെ 'പയ്യോളി എക്സ്പ്രസ്' പി. ടി. ഉഷ ഇനി രാജ്യസഭയില്‍

ഇന്ന് വൈകിട്ടാണ് ഉഷ അടക്കമുള്ള വിവിധ മേഖലകളിലെ പ്രമുഖരെ  രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഉഷക്ക് പുറമെ സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത്.

പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

പുതുതായി രാജ്യസഭയിലേക്ക് എത്തുന്ന ഉഷ അടക്കമുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios