അടുത്ത ലക്ഷ്യം ലോക അത്ലറ്റിക് മീറ്റ്. കഴിഞ്ഞ തവണത്തെ സാങ്കേതിക പ്രശ്നങ്ങൾ ഇക്കുറി വെല്ലുവിളിയാകില്ലെന്നാണ് ചിത്രയുടെ ആത്മവിശ്വാസം.

പാലക്കാട്: ഏഷ്യൻ അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയ പി യു ചിത്രക്ക് നാട്ടുകാരുടെ സ്വീകരണം. ലോക അത്ലറ്റിക് മീറ്റാണ് അടുത്ത ലക്ഷ്യമെന്ന് ചിത്ര പറഞ്ഞു. ദോഹയിൽ ഇന്ത്യയുടെ അഭിമാനമായ പി യു ചിത്രക്ക്, ജന്മനാടായ മുണ്ടൂലിലെ പൗരാവലിയാണ് സ്വീകരണമൊരുക്കിയത്. സ്വർണനേട്ടത്തിൽ ആഹ്ളാദം പങ്കുവച്ച ചിത്ര, മത്സരം പലഘട്ടത്തിലും കടുപ്പമേറിയതായി പറഞ്ഞു.

ഭുവനേശ്വറിലെ നേട്ടം നിലനിർത്തിയെങ്കിലും സീസണിലെ മികച്ച സമയം കണ്ടെത്താൻ ചിത്രക്കായില്ല. ജക്കാർത്ത 2018 ഏഷ്യൻ ഗെയിംസിൽ ചിത്രയെ മൂന്നാം സ്ഥാനത്തക്ക് പിന്തളളിയ ബഹ്റൈൻ താരം ഗാഷോ ഇത്തവണയും നേരിയ വെല്ലുവിളിയായി. ആഫ്രിക്കൻ താരങ്ങളോടൊത്തുളള മത്സരം മികച്ച അനുഭവമെന്നും ചിത്ര പറഞ്ഞു.

അടുത്ത ലക്ഷ്യം ലോക അത്ലറ്റിക് മീറ്റ്. കഴിഞ്ഞ തവണത്തെ സാങ്കേതിക പ്രശ്നങ്ങൾ ഇക്കുറി വെല്ലുവിളിയാകില്ലെന്നാണ് ചിത്രയുടെ ആത്മവിശ്വാസം.