ബേസല്‍: ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധു ജയത്തോടെ തുടങ്ങി. ചൈനീസ് തായ്‌പേയുടെ പായ് യു പൊയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-14, 21-15. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ 17ാം ജയമാണിത്. 2013ലാണ് താരം ആദ്യ ടൂര്‍ണമെന്റ് കളിക്കുന്നത്.

യുഎസ്എയുടെ ബീവന്‍ ഴാങ്ങാണ് പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. ആദ്യ റൗണ്ടുകളില്‍ സിന്ധുവിനും സൈനയ്ക്കും ബൈ ലഭിച്ചിരുന്നു. പുരുഷന്‍മാരുടെ രണ്ടാം റൗണ്ടില്‍ കെ ശ്രീകാന്ത് ഇന്ന് റഷ്യന്‍ താരവുമായി ഏറ്റുമുട്ടും. ലിന്‍ ഡാനെ അട്ടിമറിച്ച് മലയാളിതാരം എച്ച് എസ് പ്രണോയിയും കൊറിയന്‍ താരം ലീ ഡോംഗിനെ തോല്‍പിച്ച് സായ് പ്രണീതും ഇന്നലെ മൂന്നാം റൗണ്ടില്‍ കടന്നിരുന്നു. ഇരുവര്‍ക്കും ഇന്ന് മത്സരമില്ല.