Asianet News MalayalamAsianet News Malayalam

ലോകത്തിലെ സമ്പന്നരായ വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ പി വി സിന്ധുവും

ടെന്നീസ് താരങ്ങള്‍ക്ക് ആധിപത്യമുള്ള പട്ടികയില്‍ 29.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്.

P V Sindhu in Forbes list of world's highest-paid female athletes
Author
Hyderabad, First Published Aug 7, 2019, 12:27 PM IST

ഹൈദരാബാദ്: ലോകത്തിലെ സമ്പന്നരായ 15 വനിതാ കായിക താരങ്ങളുടെ ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി ബാഡ്മിന്റണ്‍ താരം പി വി.സിന്ധു. 5.5 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാവുമായി ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് പി വി സിന്ധു. ടെന്നീസ് താരങ്ങള്‍ക്ക് ആധിപത്യമുള്ള പട്ടികയില്‍ 29.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്.

2018ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ജപ്പാന്‍ ടെന്നീസ് താരം നവോമി ഒസാക്കയാണ് സമ്പന്നയായ വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ രണ്ടാമത്. 24.3 മില്യണ്‍ ഡോളറാണ് ഒസാക്കയുടെ വാര്‍ഷിക വരുമാനം. 11.8 മില്യണ്‍ ഡോളര്‍ വരുമാനവുമായി ആഞ്ജലീന കെര്‍ബര്‍ മൂന്നാം സ്ഥാനത്തുണ്ട്.

ജൂണ്‍ 2018 മുതല്‍ 2019 ജൂണ്‍വരെയുള്ള കാലയളവില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് മില്യണ്‍ ഡോളറെങ്കിലും നേടിയ വനിതാ കായിക താരങ്ങളെയാണ് ഫോര്‍ബ്സ് പരിഗണിച്ചത്. പ്രൈസ് മണി, ശമ്പളം, ബോണസ്, പരസ്യവരുമാനം എന്നിവയാണ് താരങ്ങളുടെ വരുമാനത്തില്‍ പരിഗണിച്ചത്.

Follow Us:
Download App:
  • android
  • ios