ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് ഇന്ന് കലാശപ്പോരാട്ടം. ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് ഫൈനലില്‍ എതിരാളി. കഴിഞ്ഞ രണ്ട് ഫൈനലിലും തോറ്റ സിന്ധു ആദ്യ ലോക ചാംപ്യന്‍ഷിപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് ശേഷമാണ് മത്സരം. ഒകുഹാര മൂന്നാം സീഡും സിന്ധു അഞ്ചാം സീഡുമാണ്. ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 15 മത്സരങ്ങളില്‍ എട്ടിലും സിന്ധുവിനായിരുന്നു ജയം. ഏഴ് മത്സരങ്ങളില്‍ ഒകുഹാര വിജയിച്ചു. 

എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ലോക ചാംപ്യന്‍ഷിപ്പിലെ മാരത്തോണ്‍ ഫൈനലില്‍ ഒകുഹാര, സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു.