ജകാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് ഇന്ന് കിരീടപ്പോരാട്ടം. സീസണില്‍ സിന്ധുവിന്റെ ആദ്യ ഫൈനലാണിത്.  ഫൈനലില്‍ ജപ്പാന്റെ അകാനേ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് യമാഗൂച്ചി. 

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ചാണ് യമാഗൂച്ചി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കിയത്. ഇരുവരും ഇതിന് മുമ്പ് പതിനാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പത്തിലും സിന്ധുവിനായിരുന്നു ജയം. നാല് കളിയില്‍ ജപ്പാന്‍ താരം ജയിച്ചു.

ചൈനീസ് താരം ചെന്‍ യൂഫെയെ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തകര്‍ത്താണ് സിന്ധു ഫൈനലില്‍ കടന്നത്.സ്‌കോര്‍ 21-19, 21-10. ലോക റാങ്കിങ്ങില്‍ നിലവില്‍ അഞ്ചാം റാങ്കുകാരിയാണ് സിന്ധു.