Asianet News MalayalamAsianet News Malayalam

മെഡൽപ്പട്ടികയിൽ അമേരിക്ക-ചൈന ഫോട്ടോ ഫിനിഷ്; ഒറ്റ സ്വർണത്തിൽ ഇന്ത്യയെക്കാൾ മുന്നിലെത്തി പാകിസ്ഥാൻ

33 സ്വര്‍ണത്തിനൊപ്പ 39 വീതം വെള്ളിയും വെങ്കലവും നേടിയിട്ടുള്ള അമേരിക്ക 111 മെഡലുകളുമായി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 33 സ്വര്‍ണമുള്ള ചൈന 27 വെള്ളിയും 23 വെങ്കലവുമായി 83 മെഡലകളുമായി രണ്ടാം സ്ഥാനത്താണ്.

Paris Olympics 2024 Latest Medal Tally US and China in close fight for 1st position
Author
First Published Aug 10, 2024, 3:27 PM IST | Last Updated Aug 10, 2024, 3:27 PM IST

പാരീസ്: പാരീസ് ഒളിംപിക്സിലെ മെഡല്‍പ്പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി അമേരിക്കയും ചൈനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഏറ്റവും പുതിയ മെഡല്‍ നില അനുസരിച്ച് അമേരിക്കക്കും ചൈനക്കും 33 വിതം സ്വര്‍ണമാണുള്ളത്. 33 സ്വര്‍ണത്തിനൊപ്പ 39 വീതം വെള്ളിയും വെങ്കലവും നേടിയിട്ടുള്ള അമേരിക്ക 111 മെഡലുകളുമായി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 33 സ്വര്‍ണമുള്ള ചൈന 27 വെള്ളിയും 23 വെങ്കലവുമായി 83 മെഡലകളുമായി രണ്ടാം സ്ഥാനത്താണ്. ആകെ മെഡലില്‍ പിന്നിലാണെങ്കിലും ഒരു സ്വര്‍ണം നേടിയാല്‍ അമേരിക്കയെ മറികടന്ന് ചൈനക്ക് ഒന്നാം സ്ഥാനത്ത് എത്താനാവും.

ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്കക്കും ചൈനക്കും അടുത്തൊന്നും ഭീഷണിയായി ആരുമില്ല. 18 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമടക്കം 48 മെഡലുകളുള്ള ഓസ്ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്. ആകെ 37 മെഡലുകളുമായിജപ്പാനും(16-8-13), 57 മെഡലുകളുമായി(14-20-23) ആണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഫ്രാന്‍സ്(56), റിപ്പബ്ലിക് ഓഫ് കൊറിയ(28), നെതര്‍ലന്‍ഡ്സ്(29), ജര്‍മനി(29), ഇറ്റലി(36) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

'ഞാൻ ആരോഗ്യവാനായിരിക്കുന്നു'; ആരാധകരുടെ ആശങ്കക്കള്‍ക്കിടെ വിനോദ് കാംബ്ലിയുടെ പുതിയ വീഡിയോ

ടോക്കിയോയിലെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായി 69-ാമതാണ് നിലവില്‍. ടോക്കിയോയില്‍ ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് നേടിയത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയെ മറികടന്ന് സ്വര്‍ണം നേടിയ അര്‍ഷാദ് നദീമിന്‍റെ കരുത്തില്‍ പാകിസ്ഥാന്‍ മെഡല്‍ പട്ടികയില്‍ 59-ാമതെത്തി. ഒളിംപിക്സില്‍ പാകിസ്ഥാന്‍റെ ഒരേയൊരു മെഡലുമാണിത്. ഗോൾഫിലും ഗുസ്തിയിലുമാണ് പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക്
ഇന്ന് മത്സരങ്ങളുള്ളത്. ഗുസ്തി മത്സരത്തില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ കായിക തര്‍ക്ക പരിഹര കോടതി ഇന്ന് വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios