രാജ്യത്തിന്‍റെ എല്ലാ പിന്തുണയും കായിക താരങ്ങള്‍ക്കുണ്ടാകുമെന്നും അവരോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മന്‍ കി ബാത്തിന്‍റെ എഴുപത്തിയൊന്‍പതാം ലക്കത്തില്‍ പ്രധാനമന്ത്രി

ദില്ലി: ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ എല്ലാ പിന്തുണയും കായിക താരങ്ങള്‍ക്കുണ്ടാകുമെന്നും അവരോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മന്‍ കി ബാത്തിന്‍റെ എഴുപത്തിയൊന്‍പതാം ലക്കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മന്ത്രിസഭ പുനസംഘടനക്ക് ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ മന്‍കി ബാത്ത് ആയിരുന്നു ഇന്നത്തേത്. 

ഒളിംപിക്സ് ആദ്യ ദിനത്തിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അഭിനന്ദനം അറിയിച്ചിരുന്നു. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona