മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ഒരു അമ്മയുമുണ്ടായിരുന്നു. മറ്റാരുമല്ല, പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി. സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലാലയത്.

ബാകു(അസര്‍ബൈജാന്‍): ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ വിസ്മയം ആര്‍.പ്രഗ്നാനന്ദ എതിരാളിയും ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാൾസനെ നേരിടാനിറങ്ങുകയാണ്. ക്വര്‍ട്ടറില്‍ സഹതാരം അര്‍ജുന്‍ എറിഗൈസിയെ ടൈ ബ്രേക്കറില്‍ തോല്‍പ്പിച്ചശേഷം അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന പ്രഗ്നാനന്ദയുടെ ചിത്രം ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവില്ല.

കാരണം, മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ഒരു അമ്മയുമുണ്ടായിരുന്നു. മറ്റാരുമല്ല, പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി. സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലാലയത്. അതിന് പുറമെ മറ്റൊരു ചിത്രം കൂടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്‍റെ ജയത്തില്‍ സന്തോഷം കൊണ്ട് ഒറ്റക്കിരുന്ന സന്തോഷക്കണ്ണീര്‍ തുടക്കുന്ന നാഗലക്ഷ്മിയുടെ ചിത്രം.

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം, ചന്ദ്രയാനൊപ്പം ചരിത്രനേട്ടത്തിന് പ്രഗ്നാനന്ദ; എതിരാളി മാഗ്നസ് കാള്‍സണ്‍

Scroll to load tweet…

മകനെ അഭിമാനത്തോടെ നോക്കി നില്‍ക്കുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രം കാണുമ്പോള്‍ ആരാധകരുടെ മനസില്‍ പെട്ടെന്ന് ഓടിയെത്തുന്നത് മറ്റൊരു ചിത്രമാണ്. കഴിഞ്ഞ വര്‍ഷം മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് വേദിയില്‍ അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സനെ നേരിടാനൊരുങ്ങുന്നതിന് മുമ്പ് എല്ലാ ക്യാമറാ കണ്ണുകളും കാള്‍സനിലേക്ക് തിരിഞ്ഞപ്പോള്‍ പരിശീലകന്‍ ആര്‍ ബി രമേഷിനൊപ്പം സമീപത്ത് തമാശകള്‍ പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് കൂളായി നിന്ന് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്ന പ്രഗ്നാനന്ദയുടെ ചിത്രം.

Scroll to load tweet…

കാള്‍സന്‍ എത്തുന്നതും കാത്ത് തടിച്ചു കൂടിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചെസിലെ ലോക രാജാവ് എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ ക്യാമറക്കണ്ണുകളും മൈക്കുകളും കാള്‍സനിലേക്ക് നീട്ടി. അന്ന് പ്രഗ്നനാനന്ദ മത്സരത്തിനായി വേദിക്കരികിലേക്ക് എത്തിയത് മാധ്യമപ്രവര്‍ത്തകര്‍ പലരും കണ്ടതുപോലുമില്ല. എല്ലാവരും കാള്‍സന്‍റെ ചിത്രങ്ങളും വാക്കുകളും ഒപ്പിയെടുക്കാനുള്ള പെടാപ്പാടിലായിരുന്നു. എന്നാല്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് കാള്‍സന്‍റെ ചിത്രമായിരുന്നില്ല, കാള്‍സന്‍റെ അഭിമുഖമെടുക്കാന്‍ തിരക്കു കൂട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അരികെ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടില്‍ കോച്ചുമായി സംസാരിച്ചു നില്‍ക്കുന്ന പ്രഗ്നാന്ദയുടെ ചിത്രമായിരുന്നു.ആയിരക്കണക്കിനാളുകള്‍ ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പിന്നീട് പങ്കുവെച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക