ഇന്ത്യന്‍ താരം അശ്വൽ റായിയുടെ മികവിലാണ് കൊൽക്കത്തയുടെ ജയം

ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗില്‍ (Prime Volleyball League 2022) കൊച്ചിക്ക് പിന്നാലെ കാലിക്കറ്റിനും തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ കൊൽക്കത്ത തണ്ടര്‍ബോള്‍ട്സാണ് (Kolkata Thunderbolts) കാലിക്കറ്റ് ഹീറോസിനെ (Calicut Heroes) തോൽപ്പിച്ചത്. അവസാന നിമിഷം വരെ വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റിനാണ് ജയം. സ്കോര്‍: 15-13, 12-15, 15-10, 12-15, 15-13.

ഇന്ത്യന്‍ താരം അശ്വൽ റായിയുടെ മികവിലാണ് കൊൽക്കത്തയുടെ ജയം. അവസാന സെറ്റില്‍ 11-8ന് കാലിക്കറ്റ് മുന്നിട്ടുനിൽക്കുമ്പോള്‍ കൊൽക്കത്ത സൂപ്പര്‍ പോയിന്‍റ് നേടിയത് നിര്‍ണായകമായി. മലയാളിയായ സണ്ണി ജോസഫാണ് കൊൽക്കത്തയുടെ പരിശീലകന്‍. 

കൊച്ചിക്ക് ഇന്നും മത്സരം

പ്രൈം വോളിബോൾ ലീഗില്‍ ആദ്യ ജയത്തിനായി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഇന്നിറങ്ങും. സീസണിലെ രണ്ടാം മത്സരത്തിൽ ബെംഗളൂരു ടോര്‍പ്പെഡോസ് ആണ് എതിരാളികള്‍. രാത്രി ഏഴിന് ഹൈദരാബാദിലാണ് മത്സരം. ആദ്യ മത്സരത്തിൽ കൊച്ചിയെ ഹൈദരാബാദ് തോൽപ്പിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ ബെംഗളൂരുവിന്‍റെ ആദ്യമത്സരമാണിത്. 

Scroll to load tweet…

ISL 2021-22 : നാണക്കേട് അകലാതെ ഈസ്റ്റ് ബംഗാള്‍; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ഒഡിഷ