കൊവിഡ് പ്രതിരോധത്തിന്‍റെ മുന്നണി പോരാളികളെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് അധികൃതര്‍ സെന്‍ട്രല്‍ കോര്‍ട്ടിലെ റോയല്‍ ബോക്സിലേക്ക് ക്ഷണിച്ചിരുന്നു.

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് നടക്കുന്ന വേദിയില്‍ എത്തിയ ഒരു കാഴ്ചക്കാരിക്ക് ആദരവ് അര്‍പ്പിച്ച് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കാണികള്‍. തിങ്കളാഴ്ച വിംബിള്‍ഡണ്‍ സെന്‍ട്രല്‍ കോര്‍ട്ടിലായിരുന്നു ഈ ആദരവ്. തിങ്കളാഴ്ച ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊവിഡ് പ്രതിരോധത്തിന്‍റെ മുന്നണി പോരാളികളെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് അധികൃതര്‍ സെന്‍ട്രല്‍ കോര്‍ട്ടിലെ റോയല്‍ ബോക്സിലേക്ക് ക്ഷണിച്ചിരുന്നു.

അതിന് ശേഷമാണ് ഓക്സ്ഫോര്‍ട് ആസ്ട്രസെനിക്ക വാക്സിന്‍ നിര്‍മ്മിക്കുന്നതിലെ പ്രധാന ഗവേഷകയായ സാറ ഗില്‍ബര്‍ട്ടിന്‍റെ പേര് വിളിച്ചത്. ഇതോടെ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ തന്നെ വൈറലായിട്ടുണ്ട്.

ഇംഗ്ലീഷ് വാക്സിനോളജിസ്റ്റാണ് സാറാ കാതറിൻ ഗിൽബെർട്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലെ വാക്സിനോളജി പ്രൊഫസറും വാക്സിടെക്കിന്റെ സഹസ്ഥാപകയുമാണ്. 2011 ൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായ യൂണിവേഴ്സൽ ഫ്ലൂ വാക്സിൻ വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും അവർ നേതൃത്വം നൽകി.

2020 ല്‍ ഇവരുടെ നേതൃത്വത്തില്‍ ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഓക്സ്ഫോർഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്സിൻ ഇപ്പോള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് ഓക്സ്ഫോർഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്സിനാണ്.

വീഡിയോ കാണാം

Scroll to load tweet…