നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു.

ദില്ലി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് എതിരില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. മറ്റ് നോമിനിേഷനുകള്‍ കിട്ടിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അന്തിമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ പത്തിനേ ഉണ്ടാകൂ.

YouTube video player