ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷില്‍ പി.യു ചിത്രയ്ക്ക് സ്വര്‍ണം. ദോഹയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ 4.14.56 സെക്കന്‍ഡിലാണ് മലയാളി താരം മത്സരം പൂര്‍ത്തിയാക്കിയത്. 

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷില്‍ പി.യു ചിത്രയ്ക്ക് സ്വര്‍ണം. ദോഹയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ 4.14.56 സെക്കന്‍ഡിലാണ് മലയാളി താരം മത്സരം പൂര്‍ത്തിയാക്കിയത്. മീറ്റില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. ഇവിടെ 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ചിത്രയ്ക്കായിരുന്നു സ്വര്‍ണം. പതുക്കെ തുടങ്ങി ചിത്ര അവസാന ലാപ്പില്‍ സ്വര്‍ണം ഓടിപ്പിടിക്കുകയായിരുന്നു. ബഹ്‌റൈന്‍ താരങ്ങളായ ഗാഷ്വാ ടൈജസ്റ്റ്, വിന്‍ഫ്രഡ് യാവി എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.