ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം സിന്ധുവിലൂടെ രാജ്യത്തെത്തുമ്പോള്‍ അത് ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ അടയാളമാവുകയാണ്

ബേസല്‍: സ്വപ്‌നഫൈനലില്‍ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ കീഴടക്കി ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ കിരീടം. അതും രണ്ട് വര്‍ഷം മുന്‍പ് ഫൈനലില്‍ തോറ്റതിന്‍റെ കണക്കുതീര്‍ത്ത് ആധികാരിക ജയത്തോടെ. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം സിന്ധുവിലൂടെ രാജ്യത്തെത്തുമ്പോള്‍ അത് അഭിമാന നിമിഷമാണ്. സിന്ധുവിനെ പ്രശംസകൊണ്ട് മൂടുകയാണ് ഇന്ത്യന്‍ കായികരംഗം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ബേസലില്‍ നടന്ന ഫൈനലില്‍ മൂന്നാം സീഡായ ഒകുഹാരയെ അഞ്ചാം സീഡ് സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കുകയായിരുന്നു. സ്‌കോര്‍: 21-7, 21-7. തുടക്കം മുതല്‍ മേല്‍ക്കൈ നേടിയ ഇന്ത്യന്‍ താരത്തിന് മുന്നില്‍ ജാപ്പനീസ് വീര്യം ചോരുന്നതാണ് കോര്‍ട്ടില്‍ കണ്ടത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ത്ത് സിന്ധു ജയം ഇരട്ടിമധുരമുള്ളതാക്കി. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് സിന്ധു ആദ്യ ജയമധുരം നുണയുന്നത്.