ന്യൂയോര്‍ക്ക്: സ്പാനിഷ് താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണിന്റെ സെമിയില്‍. അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 4-6, 5-7, 2-6. സെമിയില്‍ ഇറ്റലിയുടെ മാറ്റിയോ ബറേറ്റിനിയാണ് നദാലിന്റെ എതിരാളി.

ഫ്രഞ്ച് താരം ഗയേല്‍ മോണ്‍ഫില്‍സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ബറേറ്റിനി സെമിയില്‍ കടന്നത്. സ്‌കോര്‍ 3-6, 6-, 6-2, 3-6, 7-5. മറ്റൊരു സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ നേരിടും. 

വനിത സെമിയില്‍ ഉക്രെയ്ന്‍ താരം എലേന സ്വിറ്റോളിന യുഎസിന്റെ സെറീന വില്യംസിനെ നേരിടും. മറ്റൊരു സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിസ് കാനഡയുടെ ബിയാന്‍ക അന്‍ഡ്രീസ്‌കുവിനെ നേരിടും.