Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ വിഭാഗം സെമി ഫൈനല്‍ ലൈനപ്പായി; നദാല്‍- സിറ്റ്‌സിപാസ് പോരാട്ടം ഇന്ന്

ലോക ഒന്നാം നമ്പറും ആതിഥേയ താരവുമായ ആഷ്‌ലി ബാര്‍ട്ടിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുച്ചോവ ഫൈനലില്‍ കടന്നത്. യുടെ അസ്ലാന്‍ കരാറ്റ്‌സേവും സെമിഫൈനലില്‍ കടന്നിരുന്നു. 

Rafael Nadal takes Tsitsipas in Australian open Quarter Final
Author
Melbourne VIC, First Published Feb 17, 2021, 10:11 AM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാവിഭാഗം സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ആദ്യ സെമിയില്‍ സെറീന വില്യംസ് ജപ്പാന്റെ നവോമി ഒസാകയെ നേരിടും. രണ്ടാം സെമിയില്‍ ചെക്കിന്റെ കരോളിന മുച്ചോവ അമേരിക്കയുടെ ജെന്നിഫര്‍ ബ്രോഡിയുമായി കളിക്കും.

ലോക ഒന്നാം നമ്പറും ആതിഥേയ താരവുമായ ആഷ്‌ലി ബാര്‍ട്ടിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുച്ചോവ ഫൈനലില്‍ കടന്നത്. ആദ്യ സെറ്റില്‍ മുച്ചോവ നിരുപാധികം അടിയറവ് പറഞ്ഞു. എന്നാല്‍ അടുത്ത രണ്ട് സെറ്റിലും തിരിച്ചടിച്ച മുച്ചോവ മത്സരം സ്വന്തമാക്കി. സ്‌കോര്‍ 1-6, 3-6, 2-6. ആദ്യമായിട്ടാണ് മുച്ചോവ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്. ബാര്‍ട്ടിയാവട്ടെ 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ശേഷം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 

അമേരിക്കന്‍ താരങ്ങള്‍ മാറ്റുരച്ച മറ്റൊരു ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ബ്രാഡിയുടെ ജയം. ജെസിക്ക പെഗുലയെ 4-6, 6-2, 6-1 എന്ന സ്‌കോറിനാണ് ബ്രാഡി തോല്‍പ്പിച്ചത്. ബ്രാഡിയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലാണിത്. കഴിഞ്ഞ തവണ യുഎസ് ഓപ്പണ്‍ സെമിയിലും ബ്രോഡിയുണ്ടായിരുന്നു. 

പുരുഷ വിഭാഗത്തില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഇന്നിറങ്ങും. അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് നദാലിന്റെ എതിരാളി. ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. നേരത്തെ, ഒന്നാം നൊവാക് ജോകോവിച്ചും റഷ്യയുടെ അസ്ലാന്‍ കരാറ്റ്‌സേവും സെമിഫൈനലില്‍ കടന്നിരുന്നു. 

Follow Us:
Download App:
  • android
  • ios