തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ രാജ്യാന്തര കായിക മല്‍സരങ്ങള്‍ അനുവദിക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ ഒളിപിംക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര. അടുത്ത പ്രാവശ്യത്തെ ദേശീയ ഗെയിംസ് കേരളത്തിന് നൽകുന്ന കാര്യം പരിഗണനയിലാണെന്നും നരീന്ദര്‍ ബത്ര പറഞ്ഞു. വരുന്ന ഒളിംപിക്സില്‍ മെഡല്‍ വേട്ട രണ്ടക്കം കടത്താനാണ് ഒളിപിംക്സ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.

കായിക മേഖലയിൽ സംസ്ഥാനത്തെ അടിസ്ഥാനസൗകര്യവികസനത്തിൽ തൃപ്തി പ്രകടിപ്പിച്ച ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കൂടുതൽ മത്സരങ്ങൾ കേരളത്തിൽ നടത്തുമെന്ന് വ്യക്തമാക്കി. ദേശീയ ഗെയിംസിനായി മറ്റ് പല സംസ്ഥാനങ്ങളും ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഒളിംപിക്സില്‍ കൂടുതല്‍ മെഡല്‍ നേടിയെടുക്കാനുള്ള കായിക താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. കായിക രംഗത്ത് ഉന്നത നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡ്റ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായ തിരുവനന്തപുരത്തെത്തിയ നരീന്ദര്‍ ബത്രക്ക് കായികതാരങ്ങളും ഒളിംപിക്സ് അസോസിയേഷനും ചേര്‍ന്ന് സ്വീകരണം നല്‍കി. ഗോവയിൽ നടക്കുന്ന ദേശീയഗെയിംഗിന്റെ ഭാഗ്യചിഹ്നം തീരുവനന്തപുരത്ത് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പ്രകാശനം ചെയ്തു.