പാരിസ്: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലേക്ക് തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ക്ക് വിജയത്തോടെ തുടക്കം. ഇറ്റലിയുടെ ലൊറന്‍സോ സൊനേഗോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ തുടക്കം ഗംഭീരമാക്കിയത്. 2-6, 4-6, 4-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. ജപ്പാന്റെ കീ നിഷികോറി, ഗ്രീക്ക് താരം സിറ്റ്‌സിപാസ്, ക്രൊയേഷ്യയുടെ മരീന്‍ സിലിച്ച്, ബള്‍ഗേറിയയുടെ ഗ്രിഗല്‍ ദിമിത്രോവ് എന്നിവരും ആദ്യ റൗണ്ട് കടന്നു. 

വനിതകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാംപ്യന്‍ ആഗ്വലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. റഷ്യയുടെ അനസ്താസിയ പൊടപോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 4-6, 2-6. വീന്‌സ വില്യംസാണ് ആദ്യ റൗണ്ടില്‍ പുറത്തായ മറ്റൊരു പ്രമുഖ. ഉക്രെയ്‌നിന്റെ എലിന സ്വിറ്റോളിനയാണ് വില്യംസിനെ തോല്‍പ്പിച്ചത്.