സൂറിച്ച്: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് ഇന്ത്യന്‍ സിനിമ കാണാന്‍ ആഗ്രഹം. ട്വിറ്ററിലൂടെയാണ് ബോളിവുഡിലെ ഏതെങ്കിലും ക്ലാസിക് സിനിമ കാണാനുള്ള ആഗ്രഹം ഫെഡറര്‍ പ്രകടിപ്പിച്ചത്.

ഫെഡററുടെ ആഗ്രഹത്തോട് ഇന്ത്യന്‍ ആരാധകര്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്. ചിലര്‍ ബാഹുബലി നിര്‍ദേശിച്ചപ്പോള്‍ ദില്‍വാലെ ദുല്‍ഹാനിയ ലേ ജാ ജായേംഗെയും ഷോലെയും, ദീവാറും ഹേരാ ഫേരിയും ലഗാനും, ത്രീ ഇഡിയറ്റ്സും നിര്‍ദേശിച്ചവരുമുണ്ട്.

എന്നാല്‍ ചില ആരാധകര്‍ ഫെ‍ഡററോട് പറഞ്ഞതാകട്ടെ റാഫേല്‍ നദാലുമായുള്ള താങ്കളുടെ പോരാട്ടമാണ് ഏത് ബോളിവുഡ് സിനിമയെക്കാളും മികച്ചതെന്നായിരുന്നു. ഓസ്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ലം ഡോഗ് മില്യനയര്‍ കാണാന്‍ നിര്‍ദേശിച്ച ആരാധകനോട് താന്‍ ഇതുവരെ അത് കണ്ടിട്ടില്ലെന്നത് അത്ഭുതമായിരിക്കുന്നുവെന്നും ഇപ്പോള്‍ കാണാന്‍ സമയമുണ്ടോ എന്നും ഫെഡറര്‍ തിരിച്ചുചോദിക്കുകയും ചെയ്തു.