Asianet News MalayalamAsianet News Malayalam

വീണ്ടും ശസ്ത്രക്രിയ; റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിനില്ല

കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്. അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണിനും 40-കാരന്റെ കാര്യം ഉറപ്പില്ല.

Roger Federer Withdraws from US Open
Author
Basel, First Published Aug 16, 2021, 12:46 PM IST

ബേസര്‍: ഇതിഹാസ ടെന്നിസ് താരം റോജര്‍ ഫെഡറര്‍ക്ക് സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണ്‍ നഷ്ടമാവും. കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്. അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണിനും 40-കാരന്റെ കാര്യം ഉറപ്പില്ല. ഇതിനിടെ നടക്കുന്ന ടൂര്‍ണമെന്റുകളിലൊന്നും കളിക്കാനാവില്ലെന്ന് ഫെഡറര്‍ വ്യക്തമാക്കി. 

പരിക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ടോക്യോ ഒളിംപിക്‌സില്‍ നിന്ന് താരം പിന്മാറിയിരുന്നു. വിംബിള്‍ഡണിന് ഇടയിലാണ് പരിക്കേറ്റതെന്നും ഫെഡറര്‍ വ്യക്തമാക്കി. ''ഇക്കഴിഞ്ഞ വിംബിള്‍ഡണിനിടെയാണ് പരിക്കേല്‍ക്കുന്നത്. എന്റെ ഡോക്റ്റര്‍മാര്‍ പറയുന്നത് വീണ്ടും ശസ്ത്രക്രിയക്ക് വിധയനാവണമെന്നാണ്. മാസങ്ങളോളം കോര്‍ട്ടില്‍ നിന്ന് പുറത്തായിരിക്കും. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്‌നെസ്  നേടിയ ശേഷം മാത്രമേ മത്സരരംഗത്തേക്ക് തിരിച്ചെത്താന്‍ കഴിയൂ. അതിനെന്ന് കഴിയുമെന്ന് എനിക്കുറപ്പില്ല.'' ഫെഡറര്‍ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയില്‍ വ്യക്തമാക്കി.

ഈ സീസണില്‍ ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും മാത്രമാണ് ഫെഡറര്‍ കളിച്ചത്. ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. വിംബിള്‍ഡണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

Follow Us:
Download App:
  • android
  • ios