മ്യൂനിച്ച്: ഹാലെ ഓപ്പണ്‍ കിരീടം പത്താം തവണയും റോജര്‍ ഫെഡറര്‍ക്ക്. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ കിരീടം നേടിയത്. സ്‌കോര്‍ 7-6, 6-1. സ്വിസ് താരം ആദ്യമായിട്ടാണ് ഒരു ടൂര്‍ണമെന്റില്‍ തന്നെ 10 കിരീടങ്ങള്‍ സ്വന്തമാക്കുന്നത്. ഇതോടെ ഫെഡററുടെ കരിയറില്‍ കിരീടനേട്ടങ്ങള്‍ 102 ആയി. 

കിരീട നേട്ടത്തോടെ വിംബിള്‍ഡണില്‍ ആത്മവിശ്വാസത്തോടെ തുടങ്ങാന്‍ ഫെഡറര്‍ക്ക് സാധിക്കും. 2000ത്തില്‍ 18 വയസുള്ളപ്പോഴാണ് ഫെഡറര്‍ ആദ്യമായി ഹാലെ ഓപ്പണനിറങ്ങിയത്. ഫെഡറര്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയതും ഹാലെയിലാണ്. ബേസലില്‍ എട്ട് തവണയും വിംബിള്‍ഡണില്‍ എട്ട് തവണയും ഫെഡറര്‍ കിരീടം നേടിയിട്ടുണ്ട്.