ഖത്തര്‍ ഓപ്പണര്‍ ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ തുടങ്ങിയത്. സ്‌കോര്‍ 6-7, 6-3, 5-7.

ദോഹ:13 മാസത്തിന് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ഖത്തര്‍ ഓപ്പണര്‍ ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ തുടങ്ങിയത്. സ്‌കോര്‍ 6-7, 6-3, 5-7. വലത് കാല്‍മുട്ടിന് നടത്തിയ രണ്ട് ശസ്ത്രക്രിയ്ക്ക്് ശേഷം വിശ്രമത്തിലായിരുന്നു സ്വിസ് ഇതിഹാസം.

ആദ്യ സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ടൈബ്രേക്കില്‍ ഫെഡറര്‍ മത്സരം സ്വന്തമാക്കി. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടെന്നിസിലേക്ക് തിരിച്ചെത്തിയതിന്റെ ബുദ്ധിമുട്ടുകള്‍ ഫെഡററില്‍ കാണാമായിരുന്നു. രണ്ടാം സെറ്റില്‍ ഫെഡറര്‍ കീഴടങ്ങി. 6-3നാണ് ഇവാന്‍സ് സെറ്റ് സ്വന്തമാക്കിയത്. 

മൂന്നാം ഫെഡററുടെ ബ്രേക്ക് ചെയ്യാനുളള അവസരങ്ങളെല്ലാം ഇവാന്‍സ് നഷ്ടപ്പെടുത്തി. ഒടുവില്‍ ഇവാന്‍സിന്റെ അവസാന സെര്‍വ് ബ്രേക്ക് ചെയ്ത് ഫെഡറര്‍ സെറ്റ് സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ജോര്‍ജിയയുടെ നിക്കോളാസ് ബാസിലാഷ്‌വിലിയെണ് ഫെഡറര്‍ നേരിടുക. ജയിച്ചാല്‍ സെമയില്‍ പ്രവേശിക്കാം.