സോച്ചി: ഫോര്‍മുല വൺ കാറോട്ട സീസണിലെ റഷ്യന്‍ ഗ്രാന്‍പ്രീ ഇന്ന്. ഫെരാരിയുടെ ചാള്‍സ് ലെക്‌ലെര്‍ക് പോള്‍ പൊസിഷനില്‍ റേസ് തുടങ്ങും. തുടര്‍ച്ചയായ നാലാം ഗ്രാന്‍പ്രീയിലാണ് ലെക്‌ലെര്‍ക് പോള്‍ പൊസിഷനിലെത്തുന്നത്. ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന് ശേഷം ആദ്യമായാണ് ഒരു ഫെരാരി ഡ്രൈവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.

മെഴ്‌സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടൺ രണ്ടാമതും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തുമാണ്. കരിയറില്‍ ആറാം തവണയും റഷ്യന്‍ ഗ്രാന്‍പ്രീയിൽ ആദ്യമായുമാണ് ലെക്‌ലെര്‍ക് പോള്‍ പൊസിഷന്‍ സ്വന്തമാക്കുന്നത്.

ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇപ്പോഴും ഹാമില്‍ട്ടൺ ആണ് മുന്നിൽ. രണ്ടാമതുള്ള ബോട്ടാസിനേക്കാള്‍ 65 പോയിന്റ് ലീഡ് ഹാമില്‍ട്ടനുണ്ട്. ആറ് മത്സരമാണ് സീസണില്‍
ഇനി ബാക്കിയുള്ളത്.