തുടർച്ചയായി അലട്ടുന്ന പരുക്കിനെ തുടർന്നാണ് മൂന്ന് തവണ ചാമ്പ്യനായ സൈന അവസാന നിമിഷം ടൂർണമെന്റിൽ നിന്ന് പിൻമാറിയത്

ദില്ലി: പ്രീമിയർ ലീഗ് ബാഡ്‌മിന്‍റണിന് പിന്നാലെ സയദ് മോദി ഇന്റർനാഷണൽ ബാഡ്‌മിന്റണിൽ നിന്നും സൈന നെഹ്‌വാള്‍ പിൻമാറി. തുടർച്ചയായി അലട്ടുന്ന പരുക്കിനെ തുടർന്നാണ് മൂന്ന് തവണ ചാമ്പ്യനായ സൈന അവസാന നിമിഷം ടൂർണമെന്റിൽ നിന്ന് പിൻമാറിയത്. ലോക ചാമ്പ്യൻ പി വി സിന്ധു നേരത്തേ ടൂർണമെന്റിൽ നിന്ന് പിൻമാറിയിരുന്നു. 

പരുക്കും മറ്റ് അസുഖങ്ങളും കാരണം സൈനയ്ക്ക് ഈ സീസണിൽ മികച്ച പ്രകടനം നടത്താനായിരുന്നില്ല. ലോക റാങ്കിംഗിൽ ഒൻപതാം സ്ഥാനക്കാരിയായ സൈന ഈ സീസണിൽ കളിച്ച ആറ് ടൂർണമെന്റുകളിൽ അഞ്ചിലും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. 

സൈന നെഹ്‍വാളിന് പിന്നാലെ മുൻനിരതാരം കെ ശ്രീകാന്തും പ്രീമിയർ ബാഡ്‌മിന്റൺ ലീഗിൽ നിന്ന് പിൻമാറി. 2020ലെ ടോക്യോ ഒളിംപിക്സിനായി ഒരുങ്ങാനാണ് ലീഗിൽ നിന്ന് പിൻമാറുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ഇരുപത്തിയാറുകാരനായ ശ്രീകാന്തിന്‍റെ മികവിൽ കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ റാപ്ടോർസ് പിബിഎല്ലിൽ ചാമ്പ്യൻമാർ ആയിരുന്നു. ജനുവരി 20 മുതൽ ഫെബ്രുവരി ഒൻപത് വരെയാണ് പ്രീമിയർ ബാഡ്‌മിന്റൺ ലീഗ് നടക്കുക.