Asianet News MalayalamAsianet News Malayalam

സാനിയ ചില്ലറക്കാരിയല്ല, വൻ റിച്ചാ..! പരസ്യങ്ങളിൽ നിന്നുമാത്രം കോടികൾ, ആകെ ആസ്തി എത്ര ?

കഴിഞ്ഞ വര്‍ഷം ടെന്നീസില്‍ നിന്ന് വിരമിച്ചെങ്കിലും വനിതാ ഡബിള്‍സിൽ ആറ് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ഡബിള്‍സ് താരമായ സാനിയാ മിര്‍സ കരിയറിലാകെ 43 ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Sania Mirza: career, net worth, marriage and divorce with Shoaib Malik
Author
First Published Jan 22, 2024, 3:01 PM IST

ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതോടെ ഒരിക്കല്‍ കൂടി സാനിയാ മിര്‍സ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സാനിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ഷൊയ്ബ് മാലിക് മൂന്നാം വിവാഹം കഴിച്ചത്. വിവാഹ ബന്ധം വേര്‍പെടുത്താന്‍ സാനിയ തന്നെയാണ് മുന്‍കൈയെടുത്തതെന്ന് കഴിഞ്ഞ ദിവസം സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ടെന്നീസില്‍ നിന്ന് വിരമിച്ചെങ്കിലും വനിതാ ഡബിള്‍സിൽ ആറ് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ഡബിള്‍സ് താരമായ സാനിയാ മിര്‍സ കരിയറിലാകെ 43 ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍  ബൊപ്പണ്ണക്കൊപ്പം ഫൈനല്‍ കളിച്ചശേഷമാണ് സാനിയ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചത്.

സാനിയക്ക് മുമ്പ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതും ഇന്ത്യക്കാരിയെ, അതും ഫോണിലൂടെ; ബന്ധം പിരിയാൻ നല്‍കിയത് 15 കോടി

സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന സാനിയ വിജയകരമായ ടെന്നീസ് കരിയറില്‍ സമ്മാനത്തുകയായും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമായും കോടികളാണ് സമ്പാദിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സാനിയയുടെ ആകെ അസ്തിമൂല്യമായി കണക്കാക്കിയിരിക്കുന്നത് 26 മില്യണ്‍ ഡോളറാണ്(ഏകദേശം 210 കോടി രൂപ).

Sania Mirza: career, net worth, marriage and divorce with Shoaib Malik

ഇതില്‍ മത്സരടെന്നീസിലെ സമ്മാനത്തുകയായി ലഭിച്ചത് 52 കോടി രൂപയാണെങ്കില്‍ കൂടുതല്ഡ വരുമാനവും എത്തിയക് പരസ്യങ്ങളിലൂടെയാണെന്ന് ബ്രിഡ്ജിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ തന്നെ ഒരു ബ്രാന്‍ഡിന്‍റെ അംബാസഡറാകുന്നതിന് സാനിയ ഒരു വര്‍ഷത്തേക്ക് 60 മുതല്‍ 75 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. ടാറ്റ ടീ, ടിവിഎസ് സ്കൂട്ടി, ബോണ്‍വിറ്റ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലെ സ്ഥിരം മുഖമായിരുന്നു സാനിയ. ടെന്നീസില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമായി സാനിയക്ക് ഒരു വര്‍ഷം 25 കോടി രൂപയാണ് വരമാനമായി ലഭിച്ചിരുന്നതെന്ന് ഇക്കോണമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാനിയ വിവാഹമോചനം തേടിയത് ഷൊയ്ബ് മാലിക്കിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്ത്, സഹോദരിമാര്‍ പോലും ഷൊയ്ബിനെതിരെ

2010ലാണ് സാനിയ പാക് ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. 2018ല്‍ അമ്മയായശേഷം കരിയറില്‍ ഇടവേളയെടുത്തെങ്കിലും പിന്നീട് സാനിയ പ്രഫഷണല്‍ ടെന്നീസില്‍ മടങ്ങിയെത്തിയിരുന്നു. യുഎഇയില്‍ സ്ഥിര താമസമാക്കിയ സാനിയയും ഷൊയ്ബും കുറച്ചു കാലമായി പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും ഒരുമിച്ചിരുന്നു. മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഷൊയ്ബ് വീണ്ടും വിവാഹിതനായെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios