രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച സജന്‍ 1.57.22 സെക്കന്‍ഡില്‍ നാലാമതായിട്ടാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ സെമിയിലെത്താന്‍ അത് മതിയായിരുന്നില്ല. ആദ്യ 16 സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക.

ടോക്യോ: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് നീരാശ. ടോക്യോ ഒളിംപിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ താരത്തിന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യത മത്സരത്തില്‍ 24-ാം സ്ഥാനമാണ് സജന് ലഭിച്ചത്. 

രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച സജന്‍ 1.57.22 സെക്കന്‍ഡില്‍ നാലാമതായിട്ടാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ സെമിയിലെത്താന്‍ അത് മതിയായിരുന്നില്ല. ആദ്യ 16 സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക. തന്റെ മികച്ച സമയമായ 1.56.38 സെക്കന്‍ഡ് മറികടക്കാനും സജന് സാധിച്ചില്ലെന്നുള്ളതും കുടുത്ത നിരാശയായി. 

100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സജന് മത്സരം ബാക്കിയുണ്ട്. എ ക്വാളിഫിക്കേഷന്‍ മാര്‍ക്കോടെയാണ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഒളിംപിക്സിന് യോഗ്യത നേടിയത്. ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് ഇരുപത്തിയേഴുകാരനായ സജന്‍.