ദില്ലി: ഇന്ത്യയുടെ വനിതാ ഭാരോദ്വഹ താരം സഞ്ജിത ചാനു ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു. രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷനാണ് (ഐഡബ്ല്യുഎഫ്) പരിശോധനഫലം പുറത്തുവിട്ടത്. പരിശോധനയ്ക്ക് എടുത്ത സാംപിളിലെ പൊരുത്തക്കേട് മൂലമാണ് തെറ്റിദ്ധാരണയുണ്ടായതെന്ന് ഫെഡറേഷന്‍ വിശദീകരണത്തില്‍ പറഞ്ഞു.

പരിക്ക് പൂര്‍ണമായും ഭേദമായില്ല; ഫെഡറര്‍ക്ക് സീസണ്‍ നഷ്ടമാവും

2014, 2018 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സ്വര്‍ണമെഡല്‍ ജേത്രിയാണു ചാനു. 53 കിലോഗ്രാം വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് സ്‌നാച്ച് റെക്കോര്‍ഡും മണിപ്പൂരുകാരിയുടെ പേരിലാണ്. 2017ല്‍ നടത്തിയ പരിശോധനയുടെ ആദ്യഫലം പുറത്തുവന്നതു മുതല്‍ താന്‍ നേരിട്ട മനപ്രയാസത്തിനും അവസരനഷ്ടത്തിനും ഐഡബ്ല്യുഎഫ് മാപ്പു പറയുകയും നഷ്ടപരിഹാരം നല്‍കുകയും വേണമെന്നു താരം ആവശ്യപ്പെട്ടു. 

ചാനുവിന്റെ വാക്കുകള്‍. ''കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഞാന്‍ അനുഭവിച്ച മനോവിഷമത്തിന് എന്താണ് പരിഹാരം. എന്റെ ടോക്കിയോ ഒളിംപിക്‌സ് സാധ്യത വരെ നഷ്ടമായി. ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു അത്ലീറ്റിനോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?' ചാനു മാധ്യമങ്ങളോടു പറഞ്ഞു.

ക്രിക്കറ്റ് ആരാധകര്‍ നിരാശരാവണ്ട; ഐപിഎല്ലിനെ കുറിച്ച് ഗാംഗുലിക്ക് പറയാനുള്ളത് കേള്‍ക്കുക

2017 നവംബറില്‍ അമേരിക്കയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പിനു മുന്നോടിയായാണ് ചാനുവിനെ ഉത്തേജക പരിശോധനയ്ക്കു വിധേയയാക്കിയത്. മൂത്രസാംപിളില്‍ അനബോളിക് സ്റ്റീറോയ്ഡ് സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ 2018 മേയ് 15ന് ആദ്യവിലക്ക് നിലവില്‍വന്നു. അതേവര്‍ഷം സെപ്റ്റംബറില്‍ ചാനുവിന്റെ രണ്ടാം സാംപിളും പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു.