Asianet News MalayalamAsianet News Malayalam

ബാഡ്മിന്റണില്‍ ചരിത്രനേട്ടം സ്വന്തമാക്കി സ്വാതിക്- ചിരാഗ് സഖ്യം

സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി ജോഡി. തായ്‌ലന്‍ഡ് ഓപ്പണില്‍ ചൈനയുടെ ലി ജുന്‍ ഹുയി- ലി യു ചെന്‍ സഖ്യത്തെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ സഖ്യം ചരിത്രനേട്ടം സ്വന്തമാക്കിയത്.

Satwiksairaj Rankireddy and Chirag Shetty got historic tittle in badminton
Author
Bangkok, First Published Aug 4, 2019, 5:39 PM IST

ബാങ്കോക്ക്: സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി ജോഡി. തായ്‌ലന്‍ഡ് ഓപ്പണില്‍ ചൈനയുടെ ലി ജുന്‍ ഹുയി- ലി യു ചെന്‍ സഖ്യത്തെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ സഖ്യം ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍ 21-19, 18-21, 21-18. ടൂര്‍ണമെന്റില്‍ മൂന്നാം സീഡായിരുന്നു ചൈനീസ് സഖ്യം. ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനില്‍ക്കുന്നതായിരുന്നു മത്സരം.

ഈ സീസണില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ ആദ്യ ഫൈനലായിരുന്നിത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാക്കള്‍ കൂടിയാണ് സ്വാതിക്- ചിരാഗ് സഖ്യം. നിലവിലെ ലോക ചാംപ്യന്മാര്‍ക്കെതിരെ ആദ്യ ഗെയിം 21-19ന് ഇന്ത്യന്‍ ജോഡി സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം തുടര്‍ന്നു. 18-16ന് ഇന്ത്യന്‍ ടീം മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ തുടരെ മൂന്ന് പോയിന്റുകള്‍ നേടി ചൈനീസ് ടീം ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ ഒരു തിരിച്ചുവരവിന് അവസരം നല്‍കാതെ ഇന്ത്യന്‍ സഖ്യം കിരീടം സ്വന്തമാക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios