കാനഡയുടെ ഡെന്നിസ് ഷപോവലോവാണ് (Denis Shapovalov) ജര്‍മന്‍ താരത്തെ അട്ടിമറിച്ചത്. അതേസമയം, സ്പാനിഷ് താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഷപോവലോവാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ (Australian Open) വന്‍ അട്ടിമറി. ടൂര്‍ണമെന്റിലെ മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വെരേവ് (Alexander Zverev) ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. കാനഡയുടെ ഡെന്നിസ് ഷപോവലോവാണ് (Denis Shapovalov) ജര്‍മന്‍ താരത്തെ അട്ടിമറിച്ചത്. അതേസമയം, സ്പാനിഷ് താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഷപോവലോവാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി. വനിതകളില്‍ അഞ്ചാം സീഡ്് മരിയ സക്കാറിയും നാലാം റൗണ്ടില്‍ മടങ്ങി.

സ്വെരേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷപോവലോവിന്റെ ജയം. മത്സരത്തില്‍ രണ്ടാം സെറ്റില്‍ മാത്രമാണ് സ്വെരേവി എന്തെങ്കിലും ചെയ്യാനായത്. ശേഷിക്കുന്ന രണ്ട് സെറ്റുകളും 14-ാം സീഡ് ഷപോവലോവ് അനായാസം സ്വന്തമാക്കി. സ്‌കോര്‍ 6-3 6-7 3-6. 

ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാറിയെയാണ് നദാല്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റേയും ജയം. ഒന്നാം സെറ്റില്‍ മാത്രമാണ് സ്പാനിഷ് താരം വെല്ലുവിളി നേരിട്ടത്. എന്നാല്‍ മത്സരം 7-6 2-6 2-6 നദാല്‍ സ്വന്തമാക്കുകയും ചെയ്തു. 

സക്കാറി നേരിട്ടുളള സെറ്റുകള്‍ക്കാണ് അട്ടിമറിക്കപ്പെട്ടത്. അമേരിക്കയുടെ ജെസിക്ക പെഗുലയാണ് സക്കാറിയെ തോല്‍പ്പിച്ചത് സ്‌കോര്‍ 7-6, 9-3. മുന്‍ ഓസ്‌ട്രേലയിന്‍ ഓപ്പണ്‍ ചാംപ്യന്‍ വിക്‌റ്റോറിയ അസരങ്കയും പുറത്തായി. നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ബാര്‍ബോറ ക്രസിക്കോവയാണ് അസങ്കരയെ തോല്‍പ്പിച്ചത്. അമേരിക്കന്‍ താരം മാര്‍ഡി കീസും ക്വാര്‍ട്ടറിലെത്തി.

മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- അമേരിക്കയുടെ രാജീവ് റാം സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു. നെതര്‍ലന്‍ഡ്‌സിന്റെ മാത്യൂ മിഡെല്‍കൂപ്പ- ഓസ്‌ട്രേലിയയുടെ എല്ലന്‍ പെരസ് സഖ്യത്താണ് ഇന്തോ- അമേരിക്കന്‍ ജോഡി തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7 4-6.