Asianet News MalayalamAsianet News Malayalam

'അതൊരു അമ്മക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകള്‍'; നീരജിന്‍റെ അമ്മയെ വാഴ്ത്തി ഷൊയ്ബ് അക്തര്‍

നീരജിനെ തോല്‍പ്പിച്ച് സ്വർണം നേടിയെങ്കിലും അർഷാദ് നദീമും തനിക്ക് മകനെ പോലെ തന്നെയാണെന്ന നീരജിന്‍റെ അമ്മയുടെ വാക്കുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു.

Shoaib Akhtar responds to Neeraj Chopra's Mother's words on Arshad Nadeem
Author
First Published Aug 11, 2024, 1:41 PM IST | Last Updated Aug 11, 2024, 1:41 PM IST

കറാച്ചി: പാരീസ് ഒളിംപിക്സില്‍ നിലവിലെ ചാമ്പ്യനായിരുന്ന ഇന്ത്യയുടെ നീരജ് ചോപ്രയെ പിന്തള്ളി സ്വര്‍ണം നേടിയ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമും തനിക്ക് മകനെ പോലെയാണെന്ന നീരജിന്‍റെ അമ്മ സരോജ ദേവിയുടെ വാക്കുകള്‍ക്ക് കൈയടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍. സ്വര്‍ണം നേടിയ അര്‍ഷാദും തന്‍റെ മകനാണെന്ന് ഒരു അമ്മക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണെന്ന് അക്തര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

നീരജിനെ തോല്‍പ്പിച്ച് സ്വർണം നേടിയെങ്കിലും അർഷാദ് നദീമും തനിക്ക് മകനെ പോലെ തന്നെയാണെന്ന നീരജിന്‍റെ അമ്മയുടെ വാക്കുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. പാകിസ്ഥാന്‍റെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണം നേടിയ അര്‍ഷാദിന് ഇന്ന് പുലര്‍ച്ചെ പാകിസ്ഥാനിലെത്തിയ അര്‍ഷാദിന് വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ അര്‍ഷാദിനെകൊണ്ട് ലാഹോര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്ന് എത്തിയിട്ടും ആയിരക്കണക്കിനാരാധകരാണ് അര്‍ഷാദിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്.

അര്‍ഷാദിന് പാകിസ്ഥാനില്‍ വീരോചിത വരവേല്‍പ്പ്, നീരജിന്‍റെ അമ്മയുടെ വാക്കുകള്‍ ഹൃദയം തൊട്ടുവെന്ന് അര്‍ഷാദ്

പുലര്‍ച്ചെ മൂന്ന് മണിക്കെത്തിയിട്ടും ആയിഒളിംപിക്സ് ജാവലിന്‍ ത്രോ ഫൈനലില്‍ 92.97 മീറ്റര്‍ ദൂരം എറിഞ്ഞാണ് അര്‍ഷാദ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. സീസണിലെ ഏറ്റവും മികച്ച സമയം കണ്ടെത്തി 89.94 മീറ്റര്‍ എറിഞ്ഞ ഇന്ത്യയുടെ നീരജ് ചോപ്രയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്.

നീരജ് നേടിയ വെള്ളി അടക്കം ആറ് മെഡലുകളാണ് ഇന്ത്യ പാരീസില്‍ നേടിയത്. കഴിഞ്ഞ തവണ ടോക്കിയോയില്‍ നേടിയ ഏഴ് മെഡലെന്ന ചരിത്ര നേട്ടം ഇന്ത്യക്ക് ആവര്‍ത്തിക്കാനായില്ല. അതേസമയം അര്‍ഷാദിന്‍റെ ഒരേയൊരു സ്വര്‍ണത്തിന്‍റെ കരുത്തില്‍ പാകിസ്ഥാന്‍ മെഡ‍ല്‍പ്പട്ടികയില്‍ ഇന്ത്യയെ മറികടന്ന് 62-ാമത് എത്തിയപ്പോള്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും നേടിയ ഇന്ത്യ 71-ാമതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios