Asianet News MalayalamAsianet News Malayalam

2020ല്‍ കായികപ്രേമികളെ കാത്തിരിക്കുന്നത് കായിക പൂരങ്ങള്‍

ഐ എസ് എല്ലിൽ അടക്കം ലോകത്തെ വിവിധ ലീഗുകളിലെ പുതിയ ചാമ്പ്യന്മാരെ നിശ്ചയിക്കപ്പെടുമ്പോള്‍, എഫ് എ കപ്പ് ഫൈനൽ മെയ് 23നും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ മെയ് 30നും അരങ്ങേറും. 

Sports Calendar 2020: major global events
Author
New Delhi, First Published Jan 1, 2020, 6:54 AM IST

പുതുവർഷത്തിൽ കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശക്കാഴ്ചകൾ നിറഞ്ഞ ദിനങ്ങൾ. ഒളിംപിക്സ്, ട്വന്‍റ്വി20 ലോകകപ്പ്, കോപ്പ അമേരിക്ക, യൂറോകപ്പ്, തുടങ്ങി നിരവധി മേളകളാണ് ഈവ‍ർഷം അരങ്ങേറുക.

ജപ്പാൻ വേദിയാവുന്ന ഒളിംപിക്സാണ് ഈവർഷത്തെ ഏറ്റവും വലിയ കായിക മാമാങ്കം. കായികലോകം ടോക്യോയിലെ വേദികളിലേക്ക് ചുരുങ്ങുന്നത് ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒൻപത് വരെ. ഫുട്ബോൾ പ്രേമികളുടെ മനംനിറച്ച് കോപ്പ അമേരിക്കയിലും യൂറോകപ്പിലും ഒരേസമയം പന്തുരുളും. ജൂൺ 12 മുതൽ ജൂലൈ 12വരെ കോപ്പ അമേരിക്കയ്ക്ക് അ‍ർജന്‍റീനയും കൊളംബിയയും യൂറോ കപ്പിന് യൂറോപ്പിലെ 12 രാജ്യങ്ങളും വേദിയാവും. 

ഐ എസ് എല്ലിൽ അടക്കം ലോകത്തെ വിവിധ ലീഗുകളിലെ പുതിയ ചാമ്പ്യന്മാരെ നിശ്ചയിക്കപ്പെടുമ്പോള്‍, എഫ് എ കപ്പ് ഫൈനൽ മെയ് 23നും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ മെയ് 30നും അരങ്ങേറും. പതിവ് പരമ്പരകള്‍ക്കൊപ്പം ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് രണ്ട് ലോകകപ്പ്. ഐസിസി വനിതാ ട്വന്‍റി20 ലോകകപ്പ് ഫെബ്രുവരി 21 മുതൽ മാർച്ച് എട്ട് വരെയും ഐസിസി ട്വന്റി20 പുരുഷ ലോകകപ്പ് ഒക്ടോബർ 18 മുതൽ നവംബർ 15 വരെയും നടക്കും. രണ്ട് ലോകകപ്പിനും വേദിയാവുന്നത് ഓസ്ട്രേലിയ. 

ഇതിന് പുറമെ ഐപിഎൽ അടക്കമുള്ള ട്വന്റി20 പൂരങ്ങൾ വേറെ. ഗ്രാൻസ്ലാം ടെന്നിസിന് തുടക്കമാവുക ജനുവരി 20ന് ഓസ്ട്രേലിയൻ ഓപ്പണോടെ. ഫ്രഞ്ച് ഓപ്പൺ മെയ് 18 മുതൽ ജൂൺ ഏഴ് വരെയും വിംബിൾഡൺ ജൂൺ 29 മുതൽ ജൂലൈ ആറ് വരെയും യുഎസ് ഓപ്പൺ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബ‍ർ 13വരെയും നടക്കും. ഫോർമുല വണ്ണിന് തുടക്കമാവുക മാർച്ച് പതിനഞ്ചിന് ഓസ്ട്രേലിയൻ ഗ്രാൻപ്രീയോടെ.

Follow Us:
Download App:
  • android
  • ios