Asianet News MalayalamAsianet News Malayalam

സച്ചിന്‍, കോലി, അക്തര്‍, ജിങ്കാന്‍; കരിപ്പൂര്‍ വിമാനാപകടത്തില്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി കായികലോകം

അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അപകടത്തില്‍ മരിച്ചവരുടെ കുടംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി

Sports world responds on Kozhikkode Air India Plane crash
Author
mumbai, First Published Aug 8, 2020, 2:10 PM IST

മുംബൈ: കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചിച്ച് കായികലോകം. അപകടത്തില്‍ പരിക്കേറ്റ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ട്വീറ്റ് ചെയ്തു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബ്ലഡ് ഡോണേഴ്സ് ഇന്ത്യയുടെ ട്വീറ്റ് സച്ചിന്‍ റീ ട്വീറ്റ് ചെയ്തു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അപകടത്തില്‍ മരിച്ചവരുടെ കുടംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു.

 

അപകട വാര്‍ത്ത ഞെട്ടിച്ചുവെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും രോഹിത് ശര്‍മ ട്വീറ്റ് ചെയ്തു.

കേരളത്തിലുണ്ടായ വിമാനാപകടത്തില്‍ ദു:ഖവും വേദനയും രേഖപ്പെടുത്തിയ പാക് മുന്‍ താരം ഷൊയൈബ് അക്തര്‍ അപകടത്തില്‍ മരണസംഖ്യ ഏറ്റവും കുറവാവട്ടെയെന്നും പരിക്കേറ്റവര്‍ക്ക് ഏറ്റവും കുറച്ച് വേദന മാത്രം ഉണ്ടാവട്ടെയെന്നും ട്വീറ്റ് ചെയ്തു.

കോഴിക്കോട് അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നുവെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും എല്ലാ യാത്രക്കാരെയും എത്രയും വേഗം സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിയട്ടെയെന്നും ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

അപകടം ഹൃദയഭേദകമാണെന്ന് പറഞ്ഞ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പടുത്തി.

കോഴിക്കോട്ടെ വിമാനാപകടം ഹൃദയഭേദകമായിരുന്നുവെന്ന് വ്യക്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍ ഫുട്ബോള്‍ താരം സന്ദേശ് ജിങ്കാന്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചതിനൊപ്പം പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios