Asianet News MalayalamAsianet News Malayalam

ശ്രീജേഷിന്റെ ജേഴ്‌സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു! രാഹുല്‍ ദ്രാവിഡിന്റെ പാത സ്വീകരിക്കുന്നുവെന്ന് ഇതിഹാസതാരം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിനെ മാതൃകയാക്കുമെന്നാണ് ശ്രീജേഷ് പറയുന്നത്.

sreejesh set to became indian junior hockey team coach
Author
First Published Aug 14, 2024, 1:27 PM IST | Last Updated Aug 14, 2024, 2:13 PM IST

ദില്ലി: പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ഹോക്കി ടീം ഗോള്‍ കീപ്പറായിരുന്നു പി ആര്‍ ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും വെങ്കല മെഡല്‍ നേട്ടത്തോടെ തന്നെ ശ്രീജേഷിന് ഇന്ത്യന്‍ ജേഴ്‌സി അഴിക്കാന്‍ സാധിച്ചു. പരിശീലകലനാവാനുള്ള താല്‍പര്യവും ശ്രീജേഷ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്നാണ് കരുതപ്പെടുന്നത്. തന്റെ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് ശ്രീജേഷ് ഇപ്പോള്‍. 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിനെ മാതൃകയാക്കുമെന്നാണ് ശ്രീജേഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിരമിച്ച ശേഷം പരിശീലകനാവുക എന്നത് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ അതെപ്പോള്‍ സംഭവിക്കുമെന്നുള്ളത് കാത്തിരുന്ന് കാണാം. കുടുംബത്തിനാണ് മുന്‍ഗണന. അവരില്‍ നിന്ന് അഭിപ്രായം തേടേണ്ടതുണ്ട്. ദ്രാവിഡ് ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിച്ച് തുടങ്ങിയത് പോലെ ചെയ്യാനാണ് ഞാനും ആഗ്രഹിക്കുന്നത്. താരങ്ങളെ കണ്ടെത്തി സീനിയര്‍ ടീമിലെത്തിക്കണം.'' ശ്രീജേഷ് പറഞ്ഞു.

രോഹിത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് അംഗീകാരം! ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമുണ്ടായിരുന്ന സമയത്തെ കുറിച്ച് ദ്രാവിഡ്

പരിശീലകനാകുന്നതിനെ കുറിച്ച് ശ്രീജേഷ് സംസാരിക്കുന്നതിങ്ങനെ... ''അടുത്ത വര്‍ഷം ജൂനിയര്‍ ഹോക്കി ലോകകപ്പ് നടക്കാനിരിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സീനിയര്‍ ടീമും ലോകകപ്പ് കളിക്കും. 2028 ആവുമ്പോഴേക്കും എനിക്ക് 20 മുതല്‍ 40 കളിക്കാരെ തയ്യാറാക്കണം. പിന്നീടുള്ള വര്‍ഷങ്ങളിലും ഇതാവര്‍ത്തിക്കണം. 2032ഓടെ ചീഫ് കോച്ചിന്റെ സ്ഥാനത്തേക്ക് വരികയാമ് ലക്ഷ്യം. 2036ലെ ഒളിംപിക്സ് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ പരിശീലകനായി എനിക്ക് പരിശീലകനായി കൂടെ നില്‍ക്കണമെന്നുള്ള ആഗ്രഹമുണ്ട്.'' ശ്രീജേഷ് പറഞ്ഞുനിര്‍ത്തി.

അതേസമയം, ശ്രീജേഷിന്റെ 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. ആ ജേഴ്‌സി, ശ്രീജേഷിന്റെ ഇതിഹാസ കരിയറിന് സമര്‍പ്പിക്കുന്നതായി ഹോക്കി ഇന്ത്യ സെക്രട്ടറി ഭോല നാഥ് വ്യക്തമാക്കി. ശ്രീജേഷിനെ ജൂനിയര്‍ ടീമിന്റെ പരിശീലകനാക്കിയുള്ള പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios