9.99 സെക്കൻഡിൽ ഫിനിഷ് ചെയ്ത ക്യൂബയുടെ റെയ്നിയർ മെനയാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. 2015 മുതൽ ഇറ്റലിയിൽ പരിശീലനം നടത്തുന്ന യുപുൻ ഡയമണ്ട് ലീഗിൽ ട്രാക്കിലിറങ്ങിയ ആദ്യ ശ്രീലങ്കൻ താരമാണ്.

സ്റ്റോക്ക്ഹോം: പുരുഷന്‍മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കൻ സ്പ്രിന്‍റർ യുപുൻ അബെയ്കൂൻ. പത്ത് സെക്കൻഡിൽ താഴെ 100 മീറ്റർ പൂർത്തിയാക്കുന്ന ആദ്യ ദക്ഷിണേഷ്യൻ സ്പ്രിന്‍ററെന്ന നേട്ടമാണ് യുപുൻ അബെയ്കൂൻ സ്വന്തമാക്കിയത്. സ്വിറ്റ്സർലൻഡിലെ റെസിസ്പ്രിന്‍റ് ഇന്റർനാഷണൽ അത്‍ലറ്റിക് മീറ്റിലാണ് യുപുൻ അബെയ്കൂന്‍റെ വിസ്മയ നേട്ടം. 9.96 സെക്കൻഡിലാണ് ശ്രീലങ്കൻ ഒളിംപ്യൻ 100 മീറ്റർ ഓടി പൂർത്തിയാക്കിയത്.

9.99 സെക്കൻഡിൽ ഫിനിഷ് ചെയ്ത ക്യൂബയുടെ റെയ്നിയർ മെനയാണ് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2015 മുതൽ ഇറ്റലിയിൽ പരിശീലനം നടത്തുന്ന യുപുൻ അബെയ്കൂൻ ഡയമണ്ട് ലീഗിൽ ട്രാക്കിലിറങ്ങിയ ആദ്യ ശ്രീലങ്കൻ താരമാണ്. 100 മീറ്ററില്‍ 10 സെക്കന്‍ഡില്‍ താഴെ ഓടുക എന്നത് സ്പ്രിന്‍റര്‍മാരുടെ അഭിമാനനേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രത്തില്‍ ഇതുവരെ 169 സ്പ്രിന്‍റര്‍മാര്‍ മാത്രം 100 മീറ്ററ്‍ ദൂരം 10 സെക്കന്‍ഡില്‍ താഴെ ഓടിയിട്ടുള്ളൂ എന്നറിയുമ്പോഴാണ് 27കാരനായ യുപുൻ അബെയ്കൂന്‍റെ നേട്ടത്തിന്‍റെ മൂല്യമുയരുന്നത്.

Scroll to load tweet…

ദക്ഷിണേഷ്യയില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്ക് 100 മീറ്റര്‍ 10 സെക്കന്‍ഡില്‍ താഴെ ഓടാനാവില്ലെന്ന പൊതുബോധത്തെകൂടിയാണ് യുപുൻ അബെയ്കൂന്‍ ഓടിത്തോല്‍പ്പിച്ചത്. ഇതിന് മുമ്പ് ദക്ഷിണേഷ്യയില്‍ നിന്ന് 100 മീറ്ററില്‍ കുറിക്കപ്പെട്ട ഏറ്റവും മികച്ച സമയം 10.22 സെക്കന്‍ഡായിരുന്നു. ലോകത്തിലേ 100 മീറ്ററിലെ വേഗക്കാരുടെ കണക്കിലെടുത്താല്‍ 185-ാം സ്ഥാനം മാത്രമാണിത്.

100 മീറ്ററിലെ വേഗമേറിയ ഇന്ത്യന്‍ സമയം ഇതിലും എത്രയോ താഴെയാണ്. 10.26 സെക്കന്‍ഡാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ വേഗതയേറിയ സമയം. അത്‌ലറ്റിക്സില്‍ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ (പിന്നീട് ഇത് വെള്ളിയായി) സുശാന്തിക ജയസിംഹെയുടെ പ്രകടനമാണ് അത്‌ലറ്റിക്സസില്‍ ശ്രദ്ധകേന്ദ്രീകരക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് അബെയ്കൂന്‍ പറഞ്ഞു.