കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്വർണ മെഡൽ ജേതാവിനെ അയോ​ഗ്യനാക്കി.

കൊച്ചി: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്വർണ മെഡൽ ജേതാവിനെ അയോ​ഗ്യനാക്കി. സബ് ജൂനിയർ 400 മീറ്റർ ചാമ്പ്യൻ രാജനാണ് തിരിച്ചടി നേരിട്ടത്. ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും. പോൾ വാൾട്ടിൽ എറണാകുളത്തിന്റെ ശിവദേവ് രാജീവ് മീറ്റ് റെക്കോർ‍ഡോടെ സ്വർണ്ണം നേടി. കോതമംഗലം മാർ ബേസിൽ വിദ്യാർത്ഥിയാണ് ശിവദേവ്. 

തിരുവനന്തപുരം ജി വി രാജയിലെ മുഹമ്മദ് അഷ്ഫാഖ് ആണ് ഏഷ്യാനെറ്റ് ന്യൂസ് സ്റ്റാർ ഓഫ് ദി ഡേ. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ മികച്ച പ്രകടനത്തോടെയാണ് അഷ്ഫാഖ് സ്വർണ്ണം നേടിയത്. തൃശൂർ പെരിഞ്ഞനം സ്വദേശിയാണ് അഷ്ഫാഖ്. ഇന്ത്യൻ താരം ആൻസി സോജൻ അഷ്ഫാഖിന് സ്റ്റാർ ഓഫ് ദി ഡേ പുരസ്കാരം സമ്മാനിച്ചു

എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്‍ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായത്. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും.

Asianet News Live | Palakkad Raid | By-Election 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്