Asianet News MalayalamAsianet News Malayalam

ഡേവിസ് കപ്പ് യോഗ്യതാ റൗണ്ട്: ഇന്ത്യ-ക്രൊയേഷ്യ പോരാട്ടത്തിന് ഇന്ന് തുടക്കം; സുമിത് നാഗല്‍ ആദ്യദിനമില്ല!

ക്രൊയേഷ്യയിലെ ഇന്‍ഡോര്‍ ഹാര്‍ഡ് കോര്‍ട്ടിൽ നടക്കുന്ന ദ്വിദിന പോരാട്ടത്തിന്‍റെ ആദ്യ ദിനം രണ്ട് സിംഗിള്‍സ് മത്സരങ്ങള്‍ ആണുള്ളത്

Sumit Nagal not play in Davis Cup opening day
Author
Zagreb, First Published Mar 6, 2020, 8:34 AM IST

സാഗ്രെബ്: ഡേവിസ് കപ്പ് ടെന്നിസിൽ ഇന്ത്യയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തിന് ഇന്ന് തുടക്കം. ലോകഗ്രൂപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ക്രൊയേഷ്യയിലെ ഇന്‍ഡോര്‍ ഹാര്‍ഡ് കോര്‍ട്ടിൽ നടക്കുന്ന ദ്വിദിന പോരാട്ടത്തിന്‍റെ ആദ്യദിനം രണ്ട് സിംഗിള്‍സ് മത്സരങ്ങള്‍ ആണുള്ളത്.

അപ്രതീക്ഷിത തീരുമാനം; സുമിത് നാഗല്‍ ആദ്യദിനം ഇറങ്ങില്ല

Sumit Nagal not play in Davis Cup opening day

രാജ്യത്തെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരമായ സുമിത് നാഗലിന് അപ്രതീക്ഷിത തീരുമാനത്തിലൂടെ ആദ്യദിവസം വിശ്രമം നൽകാന്‍ ഇന്ത്യ തീരുമാനിച്ചു. ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്നേഷ് ഗുണേശ്വരന്‍ ക്രൊയേഷ്യയുടെ ബോര്‍നാ ഗോജോയെ നേരിടും. പ്രജ്നേഷ് ലോക റാങ്കിംഗില്‍ 132-ാം സ്ഥാനത്തും ഗോജോ 277-ാം സ്ഥാനത്തുമാണ്.

രണ്ടാം സിംഗിള്‍സില്‍ 182-ാം റാങ്കുകാരനായ രാംകുമാര്‍ രാമനാഥന്‍ മുന്‍ ലോക മൂന്നാം നമ്പര്‍ താരമായ മാരിന്‍ ചിലിച്ചിനെ നേരിടും. 2018ൽ ഡേവിസ് കപ്പ് ജേതാക്കളാണ് ക്രൊയേഷ്യ. ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്- രോഹന്‍ ബൊപ്പണ്ണ സഖ്യം ഇന്ത്യക്കായി നാളെ മത്സരിക്കുക. ബെസ്റ്റ് ഓഫ് ത്രീ സെറ്റ് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. 

Read more: ലിയാന്‍ഡര്‍ പെയ്‌സ് വീണ്ടും ഇന്ത്യന്‍ ടീമിൽ; ഡേവിസ് കപ്പ് കളിക്കും

Follow Us:
Download App:
  • android
  • ios