74 കിലോ വിഭാഗത്തിലെ ട്രയല്‍സില്‍ ജിതേന്ദറിനെ തോല്‍പിച്ചാണ് സുശീല്‍ യോഗ്യത നേടിയത്

ദില്ലി: ഇന്ത്യന്‍ താരം സുശീല്‍ കുമാറിന് ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ് യോഗ്യത. 74 കിലോ വിഭാഗത്തിലെ ട്രയല്‍സില്‍ ജിതേന്ദറിനെ തോല്‍പിച്ചാണ് സുശീല്‍ യോഗ്യത നേടിയത്. കസാക്കിസ്ഥാനില്‍ സെപ്റ്റംബര്‍ 14 മുതല്‍ 22 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 

കഴിഞ്ഞ തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സുശീല്‍ കുമാര്‍ പിന്‍മാറിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു സുശീലിന്‍റെ പിന്മാറ്റം. ഇന്ത്യക്ക് വേണ്ടി രണ്ട് ഒളിംപിക്‌സില്‍ മെഡൽ നേടിയ ഏക ഗുസ്തി താരമാണ് 32കാരനായ സുശീല്‍.