Asianet News MalayalamAsianet News Malayalam

ടേബിൾ ടെന്നീസിലെ മലയാളി പകിട്ട്; അറ്റ്‌ലാന്‍റ ഒളിംപിക്‌സ് ഓര്‍മ്മകളുമായി അംബിക രാധിക

ടോക്യോ ഒളിംപിക്‌സിന് തിരിതെളിയുമ്പോൾ 25 വർഷങ്ങൾക്കിപ്പുറം അറ്റ്‍ലാന്‍റയിലെ ഓർമകളിലാണ് അംബിക

table tennis player Olympian Ambika Radhika Suresh recalling 1996 Summer Olympics Atlanta
Author
Kochi, First Published Jul 16, 2021, 1:03 PM IST

കൊച്ചി: ടേബിൾ ടെന്നീസിൽ ഒളിംപിക്‌സ് യോഗ്യത നേടിയ ഏക മലയാളിയാണ് അംബിക രാധിക. ജീവിതത്തിൽ പിന്നീടുള്ള വിജയങ്ങൾക്ക് കാരണമായ 1996ലെ അറ്റ്‍ലാന്‍റാ ഒളിംപിക്‌സ് ഓർമകൾ ഏഷ്യാനെറ്റ് ന്യൂസുമായി മുന്‍താരം പങ്കുവെച്ചു. 

ടേബിൾ ടെന്നീസ് എന്ന കായിക ഇനം മലയാളികൾക്ക് സുപരിചിതമല്ലാതിരുന്ന തൊണ്ണൂറുകളുടെ കാലഘട്ടത്തിലാണ് അംബിക രാധികയുടെ താരോദയം. 14 വയസ് മാത്രം പ്രായമുള്ളപ്പോൾ ടേബിൾ ടെന്നീസ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യയുടെ മുഖമായി മാറി. ടോക്യോ ഒളിംപിക്‌സിന് തിരിതെളിയുമ്പോൾ 25 വർഷങ്ങൾക്കിപ്പുറം അറ്റ്‍ലാന്‍റയിലെ ഓർമകളിലാണ് അംബിക. കർണാടക താരം ചേതൻ ബബൂറിനൊപ്പമായിരുന്നു ഒളിംപിക്‌സ് വേദിയിലെത്തിയത്.

ടേബിൾ ടെന്നീസ് കുടുംബത്തിൽ നിന്നായിരുന്നു അംബിക രാധികയുടെ കടന്നു വരവ്. സ്റ്റേറ്റ് ചാമ്പ്യനായിരുന്ന കെ ആർ പിള്ളയുടെ സ്വപ്നമായിരുന്നു മകളുടെ ഒളിംപിക്‌സ് അരങ്ങേറ്റം. ഒപ്പം കളിക്കാൻ സഹോദരൻ ആർ രാജേഷും കൂടെയുണ്ടായിരുന്നു. തോൽവിയിലും തിരിച്ചടിക്കൾക്കിടയിലും പതറാതിരുന്ന താരമായിരുന്നു അംബിക. 1992ലെ ഒളിംപിക്‌സിൽ വൈൽഡ് കാർഡ് എൻട്രി കിട്ടിയെങ്കിലും അവസാന നിമിഷം യാത്രാനുമതി ലഭിച്ചില്ല. ടേബിൾ ടെന്നീസിൽ ഇത്തവണ ഇന്ത്യയ്‌ക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അംബിക രാധിക പറയുന്നു.

തിരക്കുകൾക്കിടയിലും എറണാകുളം വൈഎംസിഎയിൽ കുട്ടികള്‍ക്ക് ടേബിൾ ടെന്നീസിൽ പരിശീലനം നല്‍കാൻ അംബിക രാധിക സമയം കണ്ടെത്താറുണ്ട്.

ഒളിംപിക്‌സ് മെഗാ ക്വിസ്: രണ്ടാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ്; പതറാതെ ഇംഗ്ലണ്ട് പര്യടനവുമായി കോലിപ്പട മുന്നോട്ട്

table tennis player Olympian Ambika Radhika Suresh recalling 1996 Summer Olympics Atlanta

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios