Asianet News MalayalamAsianet News Malayalam

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ടീം ഇന്ത്യ റെഡി; സുശീല്‍കുമാറിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല

സുശീല്‍ മത്സരിക്കുന്ന 74 കിലോഗ്രാം വിഭാഗത്തിന്‍റെ സെലക്ഷന്‍ ട്രയല്‍സ് അടുത്തമാസം രണ്ടാവാരം നടത്തുമെന്നാണ് റസ് ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്

team india ready for world wrestling championship
Author
New Delhi, First Published Jul 27, 2019, 7:41 PM IST

ദില്ലി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ അഞ്ച് വിഭാഗങ്ങളിലെ താരങ്ങളെയാണ് തെരെഞ്ഞെടുത്തത്. അന്‍പത്തേഴ്, അറുപത്തഞ്ച്, എണ്‍പത്താറ്, തൊണ്ണൂറ്റി ഏഴ്, നൂറ്റി ഇരുപത്തഞ്ച് എന്നീ വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളെയാണ് പ്രഖ്യാപിച്ചത്.

അന്‍പത്തേഴ് ക്രിലോഗ്രാം വിഭാഗത്തില്‍ രവികുമാറും അറുപത്തഞ്ച് കിലോഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം സീഡ് ബജ്റഗ് പുനിയയും ഇന്ത്യക്കായി മത്സരിക്കും. എണ്‍പത്താറ് കിലോഗ്രാം വിഭാഗത്തില്‍ ദീപക് പുനിയ, 97 ല്‍ മൗസം ഖത്രി,125 കിലോഗ്രാം വിഭാഗത്തില്‍ സുമിത് എന്നിവര്‍ ഇന്ത്യക്കായി ലോക ചാമ്പ്യന്‍ ഷിപ്പില്‍ മത്സരിക്കും.മികച്ച ഫോമിലുള്ള ബജ്റഗ് പുനിയ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.

ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. സുശീല്‍ മത്സരിക്കുന്ന 74 കിലോഗ്രാം വിഭാഗത്തിന്‍റെ സെലക്ഷന്‍ ട്രയല്‍സ് അടുത്തമാസം രണ്ടാവാരം നടത്തുമെന്നാണ് റസ് ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. നിലവില്‍ സുശീല്‍ വിദേശത്ത് പരിശീലനത്തിലാണ്.രണ്ടായിരത്തി ഇരുപതിലെ ഒളിമ്പിക്സ് ടീമിനെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം കൂടി വിലയിരുത്തിയാണ് പ്രഖ്യാപിക്കുക.

Follow Us:
Download App:
  • android
  • ios