Asianet News MalayalamAsianet News Malayalam

'ബിഗ് ത്രീ' എന്നൊരു വാട്സ് ആപ് ഗ്രൂപ്പില്ല; ജോക്കോവിച്ചിനെ തള്ളി നദാല്‍

ഞങ്ങള്‍ മൂന്നാളും എടിപി പ്ലേയേഴ്സ് കൗണ്‍സില്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. അവിടെയാണ് ടെന്നീസ് ലോകത്തെ വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ ഞങ്ങള്‍ പങ്കുവെക്കാറുള്ളത്. അതിനര്‍ത്ഥം ഞങ്ങള്‍ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്നത് അല്ല.

theres no Big Three WhatsApp group says Rafael Nadal
Author
Paris, First Published Feb 25, 2020, 9:25 PM IST

പാരീസ്:ലോക ടെന്നീസിലെ ബിഗ് ത്രീ ആണ് റോജര്‍ ഫെഡററും റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും. കഴിഞ്ഞ രണ്ട് ദശകമായി ലോക ടെന്നീസിനെ അടക്കി വാഴുന്ന മൂവരും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളത്. മൂന്നുപേരെയും മറികടന്ന് പുതിയൊരു ഗ്രാന്‍ സ്ലാം ചാമ്പ്യനെ കാത്ത് ടെന്നീസ് ലോകത്തിന്റെ കാത്തിരിപ്പ് നീളുകയുമാണ്.

ഇതിനിടെ ഇവര്‍ മൂന്നുപേരും തമ്മില്‍ സ്വകാര്യ വാട്സ്‌ ആപ് ഗ്രൂപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജോക്കോവിച്ചിന്റെ വെളിപ്പെടുത്തല്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് രണ്ടാം റാങ്കുകാരനായ റാഫേല്‍ നദാല്‍. തങ്ങള്‍ മൂന്നുപേരുമായും മാത്രമായൊരു വാട്സ് ആപ് ഗ്രൂപ്പില്ലെന്ന് നദാല്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ താരങ്ങളുള്ള വാട്സ് ആപ് ഗ്രൂപ്പില്‍ തങ്ങള്‍ മൂന്നുപേരും അംഗങ്ങളാണെന്നും നദാല്‍ പറഞ്ഞു. എടിപി കൗണ്‍സിലിന്റെ ഗ്രൂപ്പ് ചാറ്റിനെക്കുറിച്ച് നദാല്‍ വ്യക്തമാക്കി.

ഞങ്ങള്‍ മൂന്നാളും എടിപി പ്ലേയേഴ്സ് കൗണ്‍സില്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. അവിടെയാണ് ടെന്നീസ് ലോകത്തെ വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ ഞങ്ങള്‍ പങ്കുവെക്കാറുള്ളത്. അതിനര്‍ത്ഥം ഞങ്ങള്‍ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്നത് അല്ല. വ്യക്തിപരമായ ആശയവിനിമയത്തെക്കാള്‍ ഉപരി പ്രഫഷണല്‍ ആശയവിനിമയമാണ് ഈ ഗ്രൂപ്പില്‍ നടക്കാറുള്ളതെന്നും നദാല്‍ വ്യക്തമാക്കി.

പോയവാരം ദുബായ് ഓപ്പണില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിഗ് ത്രീ മാത്രം അംഗമായ വാട്സ് ആപ് ഗ്രൂപ്പുണ്ടെന്ന് ജോക്കോവിച്ച് വെളിപ്പെടുത്തിയത്. വ്യക്തിപരമായും പ്രഫഷണലായും തങ്ങള്‍ മൂന്നുപേരും തമ്മില്‍ പരസ്പര ബഹുമാനത്തോടെയും ആദരവോടെയുമുള്ള ബന്ധമാണുള്ളതെന്നും ജോക്കോവിച്ച് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios