Asianet News MalayalamAsianet News Malayalam

ലക്ഷ്യം പാരീസില്‍ സ്വര്‍ണം, കേരളത്തിലെ പിന്തുണയ്‌ക്ക് നന്ദി; പി വി സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട്

തൻറെ വിജയം കായിക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആവേശമാകുമെന്നാണ് പ്രതീക്ഷയെന്ന് പി വി സിന്ധു

Tokyo 2020 hope to win gold medal in Paris Olympics 2024 says PV Sindhu in an Exclusive Interview
Author
Delhi, First Published Aug 4, 2021, 9:55 AM IST

ദില്ലി: പാരീസ് ഒളിംപിക്‌സിൽ രാജ്യത്തിനായി അഭിമാനകരമായ നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ താരം പി വി സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട്. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷമാണ് സിന്ധുവിന്‍റെ പ്രതികരണം.  

സിന്ധുവിന്‍റെ വാക്കുകള്‍

'പാരീസില്‍ മികച്ച പ്രകടനത്തിനായി നൂറ് ശതമാനം ശ്രമിക്കും. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വലിയ പ്രചോദനമാണ്. ആത്മവിശ്വാസം വർധിപ്പിച്ചു. തൻറെ വിജയം കായിക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആവേശമാകുമെന്നാണ് പ്രതീക്ഷ. കായികരംഗത്ത് മികച്ച നേട്ടമാണ് വനിതകൾ ഇത്തവണ നേടിയത്. കൊവിഡ് കാലത്ത് പരിശീലനത്തിന് കൂടുതൽ സമയം കിട്ടി. കായികമായി കഴിവ് വർധിപ്പിക്കാനായി പരിശീലകന്‍റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയുണ്ടായിരുന്നു. വ്യത്യസ്‌തമായ ഒരു ഒളിംപിക്‌സാണ് ടോക്കിയോയില്‍ പുരോഗമിക്കുന്നത്. കായികക്ഷമത നിലനിർത്തുന്നതിനൊപ്പം രോഗം വരാതെ നോക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സമ്മർദ്ദത്തെ അതിജീവിക്കാനായി. കേരളത്തിൽ ധാരാളം സുഹ്യത്തുക്കളുണ്ട്. കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് വലിയ നന്ദി'യെന്നും സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ഒളിംപിക്‌സ് ബാഡ്‌മിന്‍റണില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു വെങ്കലം നേടിയത്. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ഇതോടെ തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. മെഡല്‍ നേട്ടത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ സിന്ധുവിന് ദില്ലി വിമാനത്താവളത്തിൽ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 

ഒളിംപിക്‌സ്: ജയിച്ചാല്‍ ചരിത്രം; ഇടിമുഴക്കമാവാന്‍ ലവ്‍ലിന ഇടിക്കൂട്ടിലേക്ക്

ഒളിംപിക്‌സ്: ജാവലിനില്‍ ഒറ്റയേറില്‍ നീരജ് ചോപ്ര ഫൈനലില്‍

കാത്തിരുന്ന പുഞ്ചിരി; തിരിച്ചുവരവില്‍ സ്വര്‍ണത്തിളക്കമുള്ള വെങ്കലവുമായി സിമോണ്‍ ബൈല്‍സ്

Tokyo 2020 hope to win gold medal in Paris Olympics 2024 says PV Sindhu in an Exclusive Interview
നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios