Asianet News MalayalamAsianet News Malayalam

ടീം പൊരുതി, ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗം; പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു, ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി

Tokyo 2020 PM Narendra Modi Comfort Indian mens hockey team after lose to Belgium in semi
Author
Tokyo, First Published Aug 3, 2021, 9:38 AM IST

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കി സെമിയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

ഇന്ത്യ-ബെല്‍ജിയം സെമി ഫൈനല്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്‌തിരുന്നു. 

രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയം ഇന്ത്യയെ തോല്‍പിച്ചത്. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് നേടി. മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്ന് ഗോളുകള്‍ പിറന്നു. രണ്ടാം മിനുറ്റില്‍ ഫാനി ലുയ്‌പെര്‍ട്ട് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഇന്ത്യ ശക്തമായി തിരിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്. ഏഴാം മിനുറ്റില്‍ ഹര്‍മന്‍പ്രീതിലൂടെയും എട്ടാം മിനുറ്റില്‍ മന്ദീപിലൂടേയും ഇന്ത്യ ലീഡ് പിടിച്ചു. ടോക്കിയോയില്‍ ഹര്‍മന്‍പ്രീതിന്‍റെ അഞ്ചാം ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹെന്‍‌ഡ്രിക്‌സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍-2-2. 

അവസാന ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകളുമായി ബെല്‍ജിയം ഇന്ത്യയെ അനായാസം കീഴടക്കി. ഇരട്ട ഗോളുമായി ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ 4-2ന് മുന്നിലെത്തിച്ചു. ഹെന്‍ഡ്രിക്‌സ് ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതോടെ ടൂര്‍ണമെന്‍റില്‍ താരത്തിന് 14 ഗോളുകളായി. ഒടുവില്‍ ഡൊമിനിക്വേയും ലക്ഷ്യം കണ്ടതോടെ 5-2ന് ബെല്‍ജിയം വിജയിക്കുകയായിരുന്നു. ഇനി ഇന്ത്യക്ക് ലൂസേഴ്‌സ് ഫൈനല്‍ അവശേഷിക്കുന്നുണ്ട്. ഓസ്‌ട്രേലിയ-ജര്‍മനി സെമിയില്‍ തോല്‍ക്കുന്നവരുമായാണ് പോരാട്ടം. 

Tokyo 2020 PM Narendra Modi Comfort Indian mens hockey team after lose to Belgium in semi

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios