Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് വനിതാ ഹോക്കി: ജീവന്‍മരണ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യ

നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ബ്രിട്ടനോടും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു

Tokyo 2020 Womens Hockey India win vs Ireland
Author
Tokyo, First Published Jul 30, 2021, 11:05 AM IST

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റാണി രാംപാലും സംഘവും തോല്‍പിച്ചത്. ഇന്ത്യയുടെ വിജയഗോള്‍ അവസാന ക്വാര്‍ട്ടറില്‍ 57-ാം മിനുറ്റില്‍ നവ്‌നീത് കൗറിലൂടെ പിറന്നു. ഇക്കുറി ഇന്ത്യന്‍ വനിതകളുടെ ആദ്യ ജയമാണിത്. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ബ്രിട്ടനോടും പരാജയപ്പെട്ടിരുന്നു. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ടീമിനായി. 

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. നിലവില്‍ ഇന്ത്യ അ‍ഞ്ചാമതും അയര്‍ലന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇന്ത്യ ജയിക്കുകയും ബ്രിട്ടനോട് അയര്‍ലന്‍ഡ് തോൽക്കുകയും ചെയ്‌താൽ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താം.

രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. 

അമ്പെയ്‌ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദീപികാ കുമാരി ക്വാർട്ടറിലെത്തിയതാണ് മറ്റൊരു പ്രതീക്ഷ. റഷ്യൻ താരത്തെ തോൽപിച്ചാണ് മുന്നേറ്റം. ക്വാർട്ടറിൽ കരുത്തയായ എതിരാളിയെയാണ് ദീപികയ്‌ക്ക് നേരിടേണ്ടത്. തെക്കൻ കൊറിയൻ താരമായ ആൻ സാനിനെയാണ് ദീപിക നേരിടുക. 

വീണ്ടും ഉന്നംപിഴച്ച് ഷൂട്ടിംഗ് 

ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.

ഒളിംപിക്‌സിന് വേണ്ടി മധുവിധു മാറ്റിവച്ചു; ടെന്നീസ് താരജോഡിയുടെ പദ്ധതികളിങ്ങനെ

ലവ്‌ലി ലവ്‌ലിന; ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ഒളിംപിക്‌സ്: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിര്‍ പുറത്ത്

Tokyo 2020 Womens Hockey India win vs Ireland

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios