Asianet News MalayalamAsianet News Malayalam

വെള്ളിത്തിളക്കത്തില്‍ മീരാബായ് ചാനു ഇന്ത്യയില്‍; സര്‍പ്രസൈസ് സമ്മാനവുമായി മണിപ്പൂര്‍ സര്‍ക്കാര്‍

ഇന്ത്യയിലെത്തിയാല്‍ ടിക്കറ്റ് കളക്ടറുടെ ജോലിയില്‍ തുടരേണ്ടിവരില്ലെന്നും ചാനുവിന് ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും മെഡല്‍ നേടിയ ദിവസം ബീരേന്‍ സിംഗ് പറഞ്ഞിരുന്നു.

Tokyo Olympics: India's pride Mirabai Chanu back Home To Big Welcome
Author
delhi, First Published Jul 26, 2021, 6:00 PM IST

ദില്ലി:ടോക്യോ ഒളിംപിക്സില്‍ ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്‍റെ അഭിമാനമായ മീരാഭായ് ചാനു ഇന്ത്യയിലെത്തി. ദില്ലി വിമാനത്താവളത്തിലിറങ്ങിയ ചാനുവിന് ആവേശേജ്വല സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലിറങ്ങിയ ചാനു കൊവിഡ് പരിശോധനക്ക് ശേഷമാണ് പുറത്തിറങ്ങിയത്.

അതേസമയം, മീരാബായ് ചാനുവിന് ഇന്ത്യയിലെത്തിയാല്‍ സര്‍പ്രൈസ് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് ആ സര്‍പ്രൈസ് എന്താണെന്ന് ഇന്ന് പ്രഖ്യാപിച്ചു. മണിപ്പൂര്‍ പൊലീസിസില്‍ ചാനുവിനെ എഎസ്പി(സ്പോര്‍ട്സ്) ആയി നിയമിക്കുമെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്‍റെ വാഗ്ദാനം. നിലവില്‍ റെയില്‍വെയില്‍ ടിക്കറ്റ് കളക്ടറാണ് 26കാരിയായ ചാനു.

ഇന്ത്യയിലെത്തിയാല്‍ ടിക്കറ്റ് കളക്ടറുടെ ജോലിയില്‍ തുടരേണ്ടിവരില്ലെന്നും ചാനുവിന് ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും മെഡല്‍ നേടിയ ദിവസം ബീരേന്‍ സിംഗ് പറഞ്ഞിരുന്നു. നേരത്തെ മണിപ്പൂര്‍ സര്‍ക്കാര്‍ ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പരിശീലനത്തിന്‍റെ ഭാഗമായി വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ചാനു ഇന്ത്യയിലെത്തിയാല്‍ ആദ്യം മണിപ്പൂരിലെ വീട്ടിലേക്ക് പോകുമെന്ന് മെഡല്‍ നേട്ടത്തിനുശേഷം പ്രതികരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios