ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 4-3ന് തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നെങ്കിലും അവസാന മത്സരത്തില്‍ അയര്‍ലന്‍ഡ് ബ്രിട്ടനോട് തോറ്റാല്‍ മാത്രമെ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താനാവുമായിരുന്നുള്ളു.

ടോക്യോ: ടോക്യോ ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അയര്‍ലന്‍ഡിന്‍റെ തോല്‍വിയോടെ പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ പൂള്‍ ബിയിലെ ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ ആണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 4-3ന് തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. അവസാന മത്സരത്തില്‍ അയര്‍ലന്‍ഡ് ബ്രിട്ടനോട് തോറ്റാല്‍ മാത്രമെ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താനാവുമായിരുന്നുള്ളു. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ അവസാന നിമിഷം നേടിയ ഗോളില്‍ അയര്‍ലന്‍ഡിനെ 1-0ന് മറികടന്നിരുന്നു.

പൂള്‍ ബിയില്‍ രണ്ട് ജയങ്ങള്‍ മാത്രം നേടിയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. ഗ്രൂപ്പ് ബിയിലെ ജേതാക്കളായ കരുത്തരായ ഓസ്ട്രേലിയ ആണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഓസ്ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്.