Asianet News MalayalamAsianet News Malayalam

മീരാഭായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂർ മുഖ്യമന്ത്രി

ടോക്യോയിൽ‌ നിന്ന് തിരിച്ചെത്തുമ്പോൾ താങ്കൾക്ക് റെയിൽവെയിലെ ടിക്കറ്റ് കളക്ടറുടെ ജോലി തുടരേണ്ടിവരില്ലെന്നും ഒരു മികച്ച പദവി കാത്തിരിക്കുന്നുവെന്നും ഭീരേൻ സിം​ഗ്.

Tokyo Olympics: Manipur CM Biren Singh announces Rs 1 crore cash reward for Mirabai Chanu
Author
Imphal, First Published Jul 24, 2021, 10:23 PM IST

ഇംഫാൽ: ടോക്യോ ഒളിംപിക്സിൽ ഭാരദ്വേഹനത്തിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ മീരാഭായ് ചാനുവിന് മണിപ്പൂർ സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മണിപ്പൂർ മുഖ്യമന്ത്രി ഭിരേൻ സിം​ഗാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

മീരാഭായ് ചാനുവിന്റെ മെഡൽ നേട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരുടെ യോ​ഗത്തിൽ താനാണ് പ്രഖ്യാപിച്ചതെന്നും അമിത് ഷാ അടക്കമുള്ളവർ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് അതിനെ വരവേറ്റതെന്നും ഭീരേൻ സിം​ഗ് പറഞ്ഞു. താങ്കളുടെ മെഡൽ നേട്ടത്തിന് സമ്മാനമായി സംസ്ഥാന സർക്കാരിന്റെ വക ഒരു കോടി രൂപ നൽകുന്നുവെന്നും ഭീരേൻ സിം​ഗ് പറ‍ഞ്ഞു.

ടോക്യോയിൽ‌ നിന്ന് തിരിച്ചെത്തുമ്പോൾ താങ്കൾക്ക് റെയിൽവെയിലെ ടിക്കറ്റ് കളക്ടറുടെ ജോലി തുടരേണ്ടിവരില്ലെന്നും ഒരു മികച്ച പദവി കാത്തിരിക്കുന്നുവെന്നും ഭീരേൻ സിം​ഗ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും താങ്കൾക്കായി ഒരു സർപ്രൈസ് കാത്തിരിക്കുന്നുവെന്നും ഭീരേൻ സിം​ഗ് വ്യക്തമാക്കി.

ടോക്യോ ഒളിംപിക്സിലെ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി നേടിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു  202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം ഉയര്‍ത്തി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.  കര്‍ണം മല്ലേശ്വരിയാണ് ഒളിംപിക് മെഡല്‍ നേട്ടത്തില്‍ ചാനുവിന്‍റെ മുന്‍ഗാമി.

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം

Tokyo Olympics: Manipur CM Biren Singh announces Rs 1 crore cash reward for Mirabai Chanu

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios