Asianet News MalayalamAsianet News Malayalam

തോല്‍വിയില്‍ തലകുനിക്കരുത്; വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്തെടുത്ത പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിഭാധനരായ കളിക്കാരുടെ ടീമാണിതെന്നും ഒളിംപിക്സില്‍ മികച്ച പ്രകടനമാണ് വനിതാ ഹോക്കി ടീം പുറത്തെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tokyo Olympics:PM Modi calls up Rani Rampal & Sjoerd Marijne
Author
Tokyo, First Published Aug 4, 2021, 7:22 PM IST

ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയില്‍ അര്‍ജന്‍റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലിനോടും കോച്ച് സ്ജോര്‍ഡ് മാരിജ്നെയോടും പ്രധാനമന്ത്രി സംസാരിച്ചു.

ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്തെടുത്ത പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിഭാധനരായ കളിക്കാരുടെ ടീമാണിതെന്നും ഒളിംപിക്സില്‍ മികച്ച പ്രകടനമാണ് വനിതാ ഹോക്കി ടീം പുറത്തെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയവും തോല്‍വിയുമെല്ലാം ജീവിതത്തിന്‍റെ ഭാഗമാണെന്നും ഈ തോല്‍വിയില്‍ തകര്‍ന്നുപോകരുതെന്നും പ്രധാനമന്ത്രി റാണി രാംപാലിനോടും സംഘത്തോടും പറഞ്ഞു.

നേരത്തെ ഒളിംപിക്സ് ബോക്സിംഗില്‍ വെങ്കലമെഡല്‍ നേടിയ ലവ്‌ലിന ബോര്‍ഗോഹെയ്നെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് തന്‍റെ ജന്‍മദിനമെന്ന് പറഞ്ഞ ലവ്‌ലിനയോട് ഗാന്ധിജി അഹിംസയെക്കുറിച്ചാണ് പറഞ്ഞത്, താങ്കളാകട്ടെ ഇടിയിലൂടെയാണ് പ്രശസ്തയായതെന്നും പ്രധാനമന്ത്രി തമാശയായി പറഞ്ഞു.

Follow Us:
Download App:
  • android
  • ios